സച്ചിനെ ഡക്കിൽ വീഴ്ത്തിയ ആദ്യ താരം 😱പൊടിമീശകാരൻ സ്വിങ് കിങ്

എഴുത്ത് : രെഞ്ജി ഇസബെല്ല; സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്ന അതുല്യ പ്രതിഭ ഒരിക്കൽ മാത്രമേ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഡക്ക് ആയിട്ടുള്ളു. 2008-2009 രഞ്ജി സീസണിൽ 18 വയസുകാരനായ ഒരു പൊടിമീശക്കാരൻ പയ്യനാണ് ആദ്യമായും അവസാനമായും ക്രിക്കറ്റ്‌ ദൈവത്തെ പൂജ്യത്തിന് പുറത്താക്കിയത്. പിന്നീട് ഇന്ത്യൻ ടീമിന്റെ സ്വിങ് കിങ് എന്നറിയപ്പെട്ട ആ ചെറുപ്പക്കാരൻ മറ്റാരുമല്ല ഭൂവി എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന ഭുവനേശ്വർ കുമാർ സിങ് ആണ്.

തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ T20മത്സരത്തിൽ ചിരവൈരികളായ പാകിസ്താനെതിരെ സ്വപ്നതുല്യമായ തുടക്കമാണ് ഭുവിക്ക് ലഭിച്ചത്. മത്സരം ഇന്ത്യ തോറ്റെങ്കിലും 4-0-9-3 എന്ന ബൗളിംഗ് ഫിഗർ അരങ്ങേറ്റക്കാരന് അഭിമാനം ആയിരുന്നുODI അരങ്ങേറ്റവും ഭുവി മോശമാക്കിയില്ല. ഇന്നിങ്സിന്റെ ആദ്യ പന്തിൽ ഹാഫിസിനെ വീഴ്ത്തിയ അദ്ദേഹം 9-3-27-2 എന്ന ഫിഗറിൽ ഇന്ത്യൻ നിരയിൽ മികച്ചു നിന്നു.ടെസ്റ്റ്‌ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റുകൾ നേടാൻ ആയില്ലെങ്കിലും തന്റെ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ 3 വിക്കറ്റുകളുമായി ഭുവി നയം വ്യക്തമാക്കി.

21 ടെസ്റ്റുകളിൽ നിന്നായി 63 വിക്കറ്റുകൾ നേടിയ അദ്ദേഹം നാല് തവണ 5 വിക്കറ്റ് നേട്ടങ്ങളും സ്വന്തമാക്കി. മൂന്ന് അർദ്ധശതകങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നിരുന്നാലും ഭുവിയുടെ എന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ബൗളിംഗ് നേട്ടം ശ്രീലങ്കക്കെതിരെയുള്ള 6-1-8-4 ആണ്. ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും 5 വിക്കറ്റുകൾ നേടിയ ആദ്യ ബൗളേർ സ്വിങ് King.

ലാളിത്യവും മര്യാദയും കൈമുതലായുള്ള പ്ലയെർ തുടങ്ങി ഒരുപാട് വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട് എങ്കിലും പരിക്കുകൾ തകർത്തെറിഞ്ഞ കരീയറിന്റെ പേരിലാകാം ഇനിയങ്ങോട്ട് അദ്ദേഹം ഓർമ്മിക്കപ്പെടുക. ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ആ മുപ്പത്തിരണ്ടുകാരന് ഉണ്ടെങ്കിലും തുടർ പരിക്കുകളും ഫോമില്ലായ്മയും പുതിയ ബൗളേഴ്‌സിന്റെ കടന്നു വരവും അദ്ദേഹത്തിന്റെ കരിയറിനെ എങ്ങനേ ബാധിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.