ചാ രമായി പാകിസ്ഥാൻ ടീം!! ബൌളിംഗ് മിടുക്കുമായി ഭുവിയും ഹാർദിക്ക് പാണ്ട്യയും

ഏഷ്യ കപ്പ് 2022ലെ സീസണിൽ പാകിസ്ഥാൻ എതിരെ മികച്ച തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം.ടോസ് നേടി ബൌളിംഗ് ആരംഭിച്ച ഇന്ത്യക്കായി പേസർമാരും സ്പിന്നർമാരും പുറത്തെടുത്തത് മികച്ച പ്രകടനം. നാല് വിക്കറ്റുകളുമായി ഭുവിയും മൂന്ന് വിക്കറ്റുകളുമായി ഹാർദിക്ക് പാണ്ട്യയും തിളങ്ങിയപ്പോൾ പാകിസ്ഥാൻ ടോട്ടൽ 147 റൺസിൽ അവസാനിച്ചു.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ടീമിനെ ന്യൂ ബോളിൽ ഞെട്ടിച്ചത് മറ്റാരും അല്ല സീനിയർ പേസർ ഭുവി തന്നെ. അവരുടെ നമ്പർ 1 ബാറ്റ്‌സ്മാനായ ബാബർ അസമിനെയാണ് ഭുവി പുറത്താക്കിയത്. ശേഷം പാക് മിഡിൽ ഓർഡർ ബാറ്റിംഗിനെ തകർത്തത് ഹാർദിക്ക് പാണ്ട്യയാണ്. നാല് ഓവറിൽ 25 റൺസ്‌ മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഹാർദിക്ക് പണ്ട്യ എറിഞ്ഞിട്ടത്.ഏറെ മനോഹരമായിട്ടാണ് ഹാർദിക്ക് പാണ്ട്യ ഓരോ ഷോർട്ട് ബോളും എറിഞ്ഞത്.

അതേസമയം ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ അടക്കം സ്ഥാനം ആഗ്രഹിക്കുന്ന സീനിയർ പേസർ ഭുവി കൃത്യമായ പ്ലാനിൽ പന്തെറിഞ്ഞു.നാല് ഓവറിൽ വെറും 26 റൺസ്‌ മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകൾ ഭുവി വീഴ്ത്തിയത്. പാകിസ്ഥാൻ എതിരെ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റ്‌ മാച്ചിൽ ഒരു ഇന്ത്യൻ താരം ഏറ്റവും ബെസ്റ്റ് ബൌളിംഗ് പ്രകടനം ആണ് ഭുവി കായ്ചവെച്ചത്.

Rate this post