പന്ത് ടീമിൽ ഇല്ല സഞ്ജു നാട്ടിലും😳😳😳ടീം പ്ലാനിങ്ങിനെ ചോദ്യം ചെയ്തു ഹർഷ ഭോഗ്ലെ

ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ ആശയക്കുഴപ്പമുണ്ട് എന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത കമന്ററ്റർ ഹർഷ ഭോഗ്ലെ . ലഭിച്ച അവസരങ്ങളിൽ എല്ലാം ഫോം തെളിയിച്ചിട്ടും സഞ്ജു സാംസണ് മതിയായ അവസരം നൽകുന്നില്ല. വിക്കറ്റ് കീപ്പർമാരുടെ ധാരാളിത്തം കാരണമാണ് സഞ്ജു , ഇഷാൻ കിഷൻ എന്നിവർക്കൊന്നും അവർ അർഹിക്കുന്ന അത്രമാത്രം അവസരങ്ങൾ ലഭിക്കാത്തത് എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ വാദം.

ബംഗ്ലാദേശിനെതിരായ പുരോഗമിക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരം, ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശപ്രകാരം ഋഷഭ് പന്തിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ അറിയിക്കുകയായിരുന്നു. പന്തിന് പകരം മറ്റൊരാളെ ബംഗ്ലാദേശിലേക്ക് അയക്കില്ല എന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു .

ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ആയി കളിച്ചത്. ഈ തീരുമാനത്തിനെതിരെയാണ് ഹർഷ ഭോഗ്ലെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. “വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതായി ആണ് കാണാൻ സാധിക്കുന്നത്. ഋഷഭ് പന്ത് ഇപ്പോൾ ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ്, സഞ്ജു ഇന്ത്യയിലാണ്, വിക്കറ്റ് കീപ്പറായി കെഎൽ രാഹുൽ ആണ് കളിച്ചത്, ഇഷാൻ കിഷൻ അപ്പോൾ ബെഞ്ചിൽ ഇരിക്കുന്ന കാര്യം നമ്മൾ ഓർക്കണം,” ഹർഷ ഭോഗ്ലെ പറയുന്നു .

“2023 ഏകദിന ലോകകപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് സമയം അവശേഷിക്കുന്നത്. എന്നാൽ ഇപ്പോഴും ഒരു വിക്കറ്റ് കീപ്പറെ കണ്ടെത്താൻ ആയിട്ടില്ല. കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പർ ആക്കിയതിൽ എനിക്ക് വിയോജിപ്പില്ല. എന്നാൽ, ഇനിയുള്ള മത്സരങ്ങളിലും അവനെത്തന്നെ ആ സ്ഥാനത്ത് നിലനിർത്തണം. എങ്കിൽ മാത്രമേ ഏകദിന ലോകകപ്പിന് മുൻപ് ടീം സെറ്റ് ആവുകയുള്ളൂ. വരാനിരിക്കുന്ന ഐപിഎല്ലിലും രാഹുൽ വിക്കറ്റ് കീപ്പർ ആയി തന്നെ കളിക്കേണ്ടതുണ്ട്,” ഹർഷ ഭോഗ്ലെ പറഞ്ഞു.

Rate this post