ക്യൂട്ട്നെസ് ഓവർ ലോഡഡ്; സിമ്പിൾ ഔട്ട്ഫിറ്റിൽ ഭാവന | Bhavana Photos with simple cute outfit

Bhavana Photos with simple cute outfit Malayalam : ആരാധകരുടെ പ്രിയ താരമാണ് ഭാവന. മലയാള സിനിമയിൽ നിന്ന് ഇടക്ക് വിട്ടു നിന്നെങ്കിലും ഭാവനയുടെ രണ്ടാം വരവ് ആരാധകർക്ക് ഏറെ സന്തോഷം തരുന്നതാണ്.‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നത് എല്ലാവർക്കും ഏറെ സന്തോഷമുള്ളതാണ്. നമ്മൾ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ച ഭാവന പിന്നീട് തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലും സജീവ സാന്നിദ്യമായി.

നിരവധി ഔർഡുകളും താരത്തെ തടിയെത്തി.എന്നും ഓര്ത്തുവെയ്ക്കാവുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഭാവനക്ക് കഴിഞ്ഞിട്ടുണ്ട്.പിന്നീട് മലയാള സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന വളരെ ആക്ടീവായിരുന്നു .ഇടക്ക് ഇടക്ക് ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇവക്കെല്ലാം മികച്ച പ്രതികരണവും ലഭിച്ചിരുന്നു.അതുകൊണ്ടു തന്നെ ഭാവനയെ അധികം ആർക്കും മിസ് ചെയ്തില്ല . ഇടക്ക് ഭാവനക്കും സൈബര്‍ ആക്രമണങ്ങള്‍ നേരിവേണ്ടി വന്നിരുന്നു.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു താരത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാൽ ഇതിന് പ്രതികരണവുമായി ഭാവന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറഞ്ഞത്.ഭാവനക്ക് എപ്പോഴും പിന്തുണ നൽകുന്നത് സുഹൃത്തുക്കളും ഭർത്താവും ആണ്.

എല്ലാ തവണയും പോസ്റ്റ് ചെയുന്നത് പോലെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഭാവന പോസ്റ്റ് ചെയ്ത ചിത്രത്തിനും മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ.പരിശോധിച്ചുറപ്പിച്ചു,സംശയം തോന്നിയാൽ കണ്ണുചിമ്മുക എന്ന കുറിപ്പോടു കൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.ബ്ലൂ ടീഷർട്ടും സ്ക്രച്ച് ടൈപ്പ് ജീൻസുമാണ് ഭാവനയുടെ വേഷം.സിമ്പിൾ ആൻഡ് ക്യൂട്ട് ലുക്ക് ആണ് താരത്തിന്.ചില പാർട്ടിവെയർ ഡ്രെസിങ് ലുക്ക് ഒഴിച്ച ഭാവനയുടെ ഡ്രസിങ് എപ്പോഴും സിമ്പിൾ ആൻഡ് ഹംബിൾ ആയിരിക്കും.