സാരിയിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ ഭാവന!!!പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!!

തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് ഏറ്റവുമധികം ആരാധകരുള്ളതും എല്ലാവരും ബഹുമാനിക്കുന്നതുമായ താര സുന്ദരിയാണ് ഭാവന. സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല ജീവിതത്തിൽ സ്വീകരിച്ച നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് ഭാവന. മലയാളിയായി ജനിച്ച താരം മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത് എങ്കിലും ഇന്ന് കന്നഡ തെലുങ്കു തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു.

നമ്മൾ എന്ന മലയാളം ചലച്ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി വെള്ളിത്തിരയിലെത്തിയത്. പിന്നീട് മലയാള സിനിമയുടെ നായിക ഭാഗമായി താരം മാറി. ഇതിനിടയിൽ കന്നഡ തെലുങ്ക് തമിഴ് ഭാഷകളിലും സജീവമായി. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇൻസ്പെക്ടർ വിക്രം കന്നഡ ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നത്. ആദം ജോൺ ആണ് ഭാവന മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം . കന്നട നിർമ്മാതാവ് ദീർഘകാല സുഹൃത്തുമായ നവീനെയാണ് ഭാവന വിവാഹം കഴിച്ചത്.

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം. എൻറെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. ഇന്ന് അതിജീവനത്തിന്റെയും കരുത്താർന്ന സ്ത്രീ ഭാവത്തിന്റെയും പ്രതീകം കൂടിയാണ് ഭാവന.സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന് ഫോട്ടോഷൂട്ടുകളും പോസ്റ്റുകളും എപ്പോഴും വേഗത്തിൽ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ഭാവന തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാരി വളരെ സിമ്പിൾ ആയി എന്നാൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരം ഇക്കുറി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഭാവനയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ പോസ്റ്റ് ചെയ്തത്. കാരണം എല്ലാത്തിനുമൊടുവിൽ യാതൊരു മുൻവിധികളും ഇല്ലാതെ ഞാനും എന്നെ ആത്മാവും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഭാവനയുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.