സ്വന്തം മേക്കപ്പിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാവന | Bhavana Menon Latest Images

Bhavana Menon Latest Images : മലയാള സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ഭാവന. അന്യഭാഷയിൽ തിളങ്ങി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഭാവന. താരത്തിന്റെ വിശേഷങ്ങളൊക്കെ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താൽപര്യം തന്നെയുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ആരാധകർ ക്ഷണനേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ. പിങ്ക് സാരിയിൽ അതീവ സുന്ദരി ആയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ഭാവന തന്നെയാണ് ആരാധകർക്കായി പങ്കുവച്ചിട്ടുള്ളത്. അതീവ സുന്ദരിയാണ് പുതിയ ചിത്രങ്ങളിൽ താരം കാണപ്പെടുന്നത്. സിമ്പിൾ പിങ്ക് ബ്ലൗസിനൊപ്പം സിൽവർ ബീറ്റസ് വർക്ക് ചെയ്ത സാരിയാണ്. പുളിമൂട്ടിൽ സിൽക്ക് ഹൗസാണ് താരത്തിന്റെ മനോഹരമായ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

ശബരിനാഥ് കെ ആണ് സ്റ്റൈലിങ്ങ്. സിമ്പിൾ സാരിയിലും സിമ്പിൾ ഓര്‍ണമെന്‍സിലും മിനിമൽ മേക്കപ്പിലും എത്തിയ താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിരിക്കുന്നത് പ്രണവ് രാജാവാണ്. ജീന സ്റ്റുഡിയോയാണ് ഹെയര്‍ സ്റ്റൈല്‍. മേക്കപ്പ് താൻ സ്വയം ചെയ്തതാണെന്നും ഭാവന തന്റെ പേജിൽ കുറിച്ചിട്ടുണ്ട്. ന്റെ ഇക്കക്കയ്ക്ക് ഒരു പ്രേമണ്ടായിരുന്നു ആണ് മലയാളത്തിൽ എത്തുന്ന ഭാവന ചിത്രം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചു നടത്തിയിരിക്കുന്നത്.

കന്നഡ സിനിമയായ ‘ഭജ്രംഗി 2’ ആണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം . ശിവ രാജ്‍കുമാറായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. 2013ല്‍ റിലീസ് ചെയ്‍ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ  ആക്ടീവാണ് താരം . സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Bhavana🧚🏻‍♀️Mrs.June6 (@bhavzmenon)