ക്യൂട്ട് ചിരിയുമായി ആരെയോ കാത്തിരിക്കുന്ന പോലെ, ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഭാവന | Bhavana Menon Cute Smile Photos

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഭാവന. മലയാളത്തിൽ എത്ര സജീവ അല്ലെങ്കിലും അന്യ ഭാഷകളിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. അഭിനയത്തിൽ എത്ര സജീവമാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഭാവന. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും താരം ആരാധകശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ അടിപൊളി മേക്കോവറിലാണ് ഭാവന എത്തിയിരിക്കുന്നത്.

താരത്തിന്റെ ക്യൂട്ട് ചിരി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിക്കഴിഞ്ഞു. പുത്തേക്ക് കണ്ണും നട്ട് ആരെയോ കാത്തിരിക്കുന്ന പോലെയാണ് ഭാവന ചിത്രങ്ങളിൽ കാണുന്നത്. ആരെയും മയക്കുന്ന ലുക്കിൽ ഇരിക്കുന്ന ഭാവനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജാഗർ ആന്റണിയാണ്. ഗ്രീൻ ആപ്പിൾ നിറത്തിലുള്ള ടോപ്പും വൈറ്റ് ജീൻസുമാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ ഇതിനോടകം തന്നെ നിരവധി താരങ്ങളും ആരാധകരുമാണ് കമന്റുമായി എത്തിയിട്ടുള്ളത്.

മലയാളി പ്രേക്ഷകർക്ക് ഭാവനയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ഉള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും പ്രേക്ഷകർക്ക് ഉള്ള ഇഷ്ടത്തിന് യാതൊരു കുറവും വന്നിട്ടില്ല. കന്നട സിനിമയിലാണ് ഇപ്പോള്‍ സജീവമെങ്കിലും ഭാവന മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന താരമാണ്. സിനിമാ നിര്‍മാതാവായ നവീനോപ്പമുള്ള വിവാഹത്തോട് കൂടിയാണ് ഭാവന കന്നടത്തിലേക്ക് പോവുന്നത്. പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സജീവമായി അഭിനയ രംഗത്തുണ്ട്. മലയാളത്തില്‍ ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന അവസാനമായി അഭിനയിച്ചത്.