ഒരേ സമയം ഒരു നൊടി പോലെയും ഒരു ജീവിതകാലം പോലെയും തോന്നുന്നു!! ആ സുദിനം കൂടുതൽ സുന്ദരമാക്കിയത് എന്റെ ക്രഷ്; വിവാഹ വാർഷികം ആഘോഷിച്ചു പ്രിയ താരം ഭാവന…! | Bhavana 6th Wedding Anniversary Celebration

Bhavana 6th Wedding Anniversary Celebration:മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്ത് വെച്ച താരം അധികം താമസിയാതെ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. രസകരമായ നിരവധി റോളുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഭാവന പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നിറ സാനിധ്യം ആയിരുന്നു. തൃശൂരുകാരിയായ ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് തുടങ്ങി യുവനായകന്മാർക്കൊപ്പം മാത്രമല്ല മമ്മൂട്ടി,

മോഹൻലാൽ, ജയറാം തുടങ്ങി വലിയ തരങ്ങൾക്കൊപ്പവും ഭാവന അഭിനയിച്ചിട്ടുണ്ട്. ആസാദ്യമായി കോമഡി റോളുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് കൂടി താരത്തിനുണ്ട്. സ്വപ്നക്കൂട്, ഹാപ്പി ഹസ്ബൻഡ്സ് പോലുള്ള സിനിമകളിൽ അതിമനോഹരമായ കോമഡി സീനുകൾ താരം ചെയ്തിട്ടുണ്ട്. മലയാളത്തിനു ശേഷം കന്നഡയിൽ ആണ് താരം കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. കന്നഡ സിനിമയിലെ വലിയൊരു പ്രൊഡ്യൂസർ ആയ നവീനെയാണ് താരം വിവാഹം കഴിച്ചത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇപോഴിതാ ആറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ താരജോഡി. ഒരേ സമയം ഒരു നൊടി പോലെയും ഒരു ജീവിതകാലം പോലെയും തോന്നുന്നു എന്നാണ് ഭാവന ഇൻസ്റ്റയിൽ വിവാഹ വാർഷികാത്തെപ്പറ്റി കുറച്ചിരിക്കുന്നത്.

എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന് കരുത്തോടെ തിരിച്ചു വരാൻ ഭാവനയ്ക്ക് സപ്പോർട്ട് കൊടുത്ത ഏറ്റവും നല്ല ഭർത്താവ് തന്നെയാണ് നവീൻ. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ ഭാവനയെ പൂർണമായും സഹായിക്കുന്നത് നവീൻ തന്നെ ആണ്. ന്റിക്കാക്കാക്കൊരു പ്രേമൊണ്ടാർന്നു എന്ന ചിത്രത്തിലാണ് ഭാവന മലയാളത്തിൽ ഏറ്റവും ലേറ്റസ്റ്റ് ആയി അഭിനയിച്ചത്. കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിലേക്ക് ഭാവന തിരിച്ചു വരാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.