ഒറ്റ ത്രോ സ്റ്റമ്പ്സ് അതിർത്തി കടന്നു 😱😱നൂറ്റാണ്ടിലെ റൺ ഔട്ടുമായി ബെയർസ്റ്റോ [ വീഡിയോ ]

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 42-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 154 റൺസ് വിജയലക്ഷ്യമുയർത്തി ലഖ്നൗ സൂപ്പർ ജിയന്റ്സ്. മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ എൽഎസ്ജിക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെഎൽ രാഹുലിനെ (6) നഷ്ടമായത് വലിയ തിരിച്ചടിയായി.

എന്നിരുന്നാലും, രണ്ടാം വിക്കറ്റിൽ ഓപ്പണർ ക്വിന്റൻ ഡിക്കോക്കും ഓൾറൗണ്ടർ ദീപക് ഹൂഡയും ചേർന്ന് 85 റൺസ് കെട്ടിപ്പടുത്ത് ടീമിന് മികച്ച അടിത്തറ നൽകി. ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ സന്ദീപ് ശർമ്മയുടെ ബോളിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ഡിക്കോക്ക് മടങ്ങുമ്പോൾ 46 റൺസായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ സമ്പാദ്യം. തുടർന്ന്, തൊട്ടടുത്ത ഓവറിൽ ഹൂഡയും മടങ്ങിയതോടെ എൽഎസ്ജി വലിയ തകർച്ചയിലേക്ക് വീണു.28 പന്തിൽ 34 റൺസെടുത്ത ദീപക് ഹൂഡയുടെ ഇന്നിംഗ്‌സിന് വിരാമം കുറിച്ച ജോണി ബെയർസ്റ്റോയുടെ ഉജ്ജ്വലമായ ത്രോയാണ്‌ മത്സരത്തിന്റെ ഗതി മാറ്റി മറിച്ചത്.

ഡീപ്പ് സ്‌ക്വയറിൽ നിന്ന് ജോണി ബെയർസ്റ്റോയുടെ ഒരു ഉജ്ജ്വലമായ ഡയറക്റ്റ് ഹിറ്റ് ആണ് ഹൂഡയുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ഇന്നിംഗ്സിന്റെ 14-ാം ഓവറിൽ, അർഷ്ദീപ് സിങ്ങിന്റെ പന്ത് സ്‌ക്വയർ ലെഗിലേക്ക് അടിച്ച ക്രുണാൽ പാണ്ഡ്യ സിംഗിൾ കണ്ടെത്തി.എന്നാൽ, ഫീൽഡർക്ക് പന്ത് ശേഖരിക്കുന്നത് അനായാസമാണ് എന്ന് കരുതിയ ഹൂഡ രണ്ടാമത്തെ റൺസിന് പുറപ്പെട്ടു.

പക്ഷേ, ജോണി ബെയർസ്റ്റോ പെട്ടെന്ന് പന്ത് എടുത്ത് നോൺ-സ്ട്രൈക്കർ എൻഡിലേക്ക് എറിയുകയും, പന്ത് ഡയറക്റ്റ് ഹിറ്റായി സ്റ്റംപിൽ പതിക്കുകയും ചെയ്തു. ക്രീസിലേക്കെത്താൻ ഹൂഡ ശ്രമം നടത്തിയെങ്കിലും, അതിൽ പരാജയപ്പെട്ടത്തോടെ ഹൂഡ പുറത്തായി. പഞ്ചാബ് കിംഗ്സിന് വേണ്ടി കാഗിസോ റബാഡ 4 വിക്കറ്റുകൾ വീഴ്ത്തി.