കുറേക് ലോകത്തിലെ ഏറ്റവും മികച്ച വോളീബോൾ താരം .

തുടർച്ചയായ രണ്ടാമത്തെ ലോക ചാമ്പ്യൻഷിപ്പിലും ബ്രസീലിയൻ പ്രതീക്ഷകൾ തല്ലിക്കെടുത്തി പോളണ്ട് ചാമ്പ്യന്മാരായപ്പോൾ , വിജയത്തിലെ നിർണ്ണായക സ്വാധീനമായതു ബാർത്തൊസ് കുറേക് എന്ന മുപ്പതുകാരനായിരുന്നു , ബ്രസീലിന്റെയും , റഷ്യയുടെയും അപ്രമാദിത്വത്തിനു തടയിട്ട് ലോക വോളിയിൽ പോളിഷ് വസന്തം വിരിയിച്ചതോടൊപ്പം ചാപ്യൻഷിപ്പിലെ മികച്ച താരവും ലോക വോളിബോൾ ടീമിന്റെ നായകനുമായി മുൻ താരമായിരുന്ന ആദം കുറേക്കിന്റെ ഈ മാനസപുത്രൻ .

1970 കളിൽ ലോകാവോളിയിലേക്ക് പോളിഷ് നിര കടന്നു വന്നെങ്കിലും എൺപതോടെ ഉൾവലിഞ്ഞു പോയി പിന്നീട് യൂറോപ്പിന് പുറത്തേക്കൊരു വളർച്ച കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല , ഒന്നിടവിട്ട വർഷങ്ങളിൽ യൂറോപ്യൻ ചാംപ്യൻഷിപ്പുകൾ നേടി അവർ കാത്തിരുന്നു , 2010 നു ശേഷം കുറേക്കിനെ പോലെ , മരിയൂസിനെ പോലെയുള്ള താരങ്ങളുടെ വരവോടെ ലോക വോളിയിലെ ചാമ്പ്യൻ പട്ടത്തിലെക്ക് അവർ കണ്ണെറിഞ്ഞു തുടങ്ങി , പ്ലസ് ലീഗ എന്ന മികവുറ്റ ആഭ്യന്തര ലീഗ് തന്നെയാണ് പോളണ്ടിന്റെ വിജയങ്ങൾക്കാധാരം , ഈ ലീഗ് നിലനിൽക്കുന്ന കാലത്തോളം കുറേക്കുമാർ പോളണ്ടിന്റെ തെരുവീഥികളിൽ നിന്ന് ലോകം കീഴടക്കാനെത്തും

.ബാസ്‌ക്കറ്റ്‌ബോൾ തട്ടി കായിക ലോകത്തേക്ക് ചുവടുവെച്ച കുറേക് , പിതാവിനെ പോലെ തന്റെയും മേഖല വോളിബോളാണെന്നു തിരിച്ചറിഞ്ഞു പന്ത്തട്ടിത്തുടങ്ങി , 1988 ൽ ജനിച്ച കുറേക് 2004 ൽ തന്റെ പിതാവിനൊപ്പം നൈസ പട്ടണത്തിലെ ടീമിനൊപ്പം കളിച്ചാണ് പ്രൊഫഷണൽ താരമാവുന്നതു , ഒരു വർഷത്തിന് ശേഷം പതിനേഴാം വയസിൽ പ്ലസ് ലീഗയിലെ സാക്സക്ക് വേണ്ടി കളിക്കാൻ കരാറൊപ്പിട്ടു , മൂന്നു വർഷങ്ങൾക്കിപ്പുറം പോളിഷ് ലീഗിലെ വമ്പന്മാരായ PGE കുറേക്കിനെ സ്വന്തമാക്കി , പോളിഷ് ലീഗിലെ വമ്പൻ ടീമുകളിലൊന്നിന്റെ ഭാഗമായതോടെ കുറേക്കിന്റെ പ്രതിഭയും വളർന്നു തുടങ്ങി , കുറേക് ടീമിലെത്തിയ വർഷങ്ങളിൽ PGE തുടർച്ചയായി അഞ്ചു വര്ഷം പ്ലസ് ലീഗിന്റെ ഫൈനലിലെത്തി അതിൽ മൂന്നു കിരീട നേട്ടവുമുണ്ടായി , ഇതിനിടെ പോളണ്ട് ദേശീയ ടീമിൽ നിന്നും കുറേ ക്കിന് വിളിയെത്തി 2009 ലായിരുന്നു ആദ്യ സീനിയർ അരങ്ങേറ്റം ,

ആ വര്ഷം തന്നെ യൂറോപ്യൻ ലീഗ് കിരീടം polska യുടെ ഷോക്കേസിലെത്തിച്ചു ഈ ഇടിവെട്ട് അറ്റാക്കർ . 2011 ൽ ചരിത്രത്തിൽ ആദ്യമായി പോളണ്ട് വേൾഡ് ലീഗിൽ മൂന്നാമതെത്തി , 2012 ൽ കുറേക്കിന്റെ മിന്നും പ്രകടനത്തിൽ പോളണ്ട് വേൾഡ് ലീഗ് ചാമ്പ്യന്മാരുമായി , കുറേക്കായിരുന്നു ബെസ്റ്റ് പ്ലയെർ .യൂറോപ്യൻ ലീഗും , വേൾഡ് ചാംപ്യൻഷിപ്പും , വേൾഡ് ലീഗ് കിരീടവുമൊക്കെ നേടാൻ സാധിച്ചെങ്കിലും ഒളിമ്പിക്സിൽ നിന്നൊരു മെഡൽ പോളിഷ് നിരക്ക് നേടിക്കൊടുക്കാൻ കുറേ ക്കിന് കഴിഞ്ഞിട്ടില്ല 2016 റിയോ ഒളിംപിക്സിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റഷ്യൻ മതിലിൽ തട്ടി ഒളിംപിക്സ് മെഡൽ മോഹം വീണുടഞ്ഞു . ഇതിനിടെ റഷ്യൻ ലീഗിലും , ഇറ്റാലിയൻ ലീഗിലും കുറേക് പന്ത്തട്ടി 2015 ൽ lube ബന്സാക്കൊപ്പം ഇറ്റാലിയൻ സൂപ്പർ കപ്പിൽ മുത്തമിടാനും കുറേക്കിനായി , 2018 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ശെരിക്കും കുറേക്കിന്റെ ചാംപ്യൻഷിപ്പായിരുന്നു , പോളണ്ടിന്റെ ഓരോ വിജയങ്ങളിലും നിര്ണായകമായിരുന്നത് കുറേക്കിന്റെ ഫിനിഷിങ് പാടവമായിരുന്നു .സെസ്റ്റിവിനെ പോലെ മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡിൽ ചീറിപ്പായുന്ന എസുകളല്ല കുറേ ക്കിന്റേതു , ശരാശരി വേഗം 110 മാത്രം പക്ഷേ അത് കൃത്യമായി ചെന്ന് പതിക്കുന്നത് എതിർ ടീമിന്റെ വീക്ക് പോയന്റിലോട്ടായിരിക്കും , അത്ര കണിശമായിരിക്കും ഓരോ എസുകളും , ഫൈനലിൽ ബ്രസീലിന്റെ ഏറ്റവും മികച്ച ഡിഫൻസീവ് പ്ലയെർ ലിപീയുടെ കൈകളെ വരെ ചോർത്തിക്കളഞ്ഞു കുറേക്കിന്റെ കൃത്യത ,

അറ്റാക്കിങ്ങിലും ഈ കൃത്യതയും പവറും ഒരേ പോലെ സമ്മേളിക്കും , ലോക ടീമിൽ ഇടം കണ്ടെത്തിയ ബ്രസീലിന്റെ ബ്ലോക്കർ ലൂക്കാസിന്റെ കൈകളിൽ ഒരു ബോളുപോലും സ്പർശിക്കാതെയാണ് കുറേക്ക് പോയന്റുകൾ വാരിക്കൂട്ടിയത് .നിർണായ സമയങ്ങളിൽ കുറേക്കിന്റെ കോൺഫിഡൻസ് ലെവൽ ടോപ് ലെവലിൽ ആവും അമേരിക്കക്കെതിരെ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ഈ കോൺഫിഡൻസാണ് പോളണ്ടിന് തുണയായത് , ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മുപ്പതു കഴിഞ്ഞ കുറേക്ക് അടുത്ത ഒളിമ്പിക്‌സും , വേൾഡ് ചാംപ്യൻഷിപ്പുമൊക്കെ കഴിഞ്ഞാവും കളി അവസാനിപ്പിക്കുക , ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പോൾസ്ക വിളികളുമായി എതിർടീമിന്റെ കോർട്ടിനെ പ്രകമ്പനം കൊള്ളിക്കുന്ന ജമ്പിങ് സർവീസും , അറ്റാക്കുകളും പിറക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നുണ്ട് കുറേക് ❤️.

സയീദ് മുഹമ്മദ് | വോളി ലൈവ് .