ആധുനിക വോളിയിലെ ഏറ്റവും മികച്ച ലിബറോ .

0

ആധുനിക വോളിയിലെ ഏറ്റവും മികച്ച ലിബേറൊമാരിൽ ഒരാളാണ് ഫ്രഞ്ച് താരം ജെനിയ ഗ്രെബിന്നിക്കോവ് , ഫ്രാന്സിന്റെയും , റഷ്യയുടെയും പൗരത്വമുള്ള ഇരുപത്തി ഒൻപതുകാരൻ നിലവിൽ ഇറ്റാലിയൻ ക്ലബ് അസിമുട് മോഡോണയുടെ താരമാണ് .

2011 ലാണ് ജെനിയ ഫ്രാൻസിന്റെ ദേശീയ ടീമിലെത്തുന്നത് , 2014 ലോക ചാംപ്യൻഷിപ്പിലാണ് ഫ്രാൻസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം ജെനിയ നടത്തുന്നത് ,പിന്നീടിങ്ങോട്ട് ഫ്രാൻസിന്റെ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് ഈ താരം , 2015 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട ഫ്രാൻസ് ടീമിൽ ഇടം നേടിയതോടെ പ്രമുഖ ക്ലബ്ബ്കൾ നോട്ടമിട്ടു , ആ വർഷം മികച്ച ക്ലബ്ബ്കൾ മാറ്റുരക്കുന്ന ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറാൻ ജനിയ്ക്കായി , യുവ താരമായിരിക്കെ ലോക ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ലിബെറോയായി , തൊട്ടടുത്ത വര്ഷം നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും മികച്ച താരമായി ഗ്രെബിനിക്കോവ് .

ഇരുപതോളം മേജർ ടൂർണമെന്റുകളിൽ ബെസ്റ്റ് ലിബറോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇ ഫ്രഞ്ച് താരം , ഏറ്റവുമവസാനം ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളിൽ ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തുകയും ബെസ്റ്റ് ലിബറോ ആവുകയും ചെയ്തിട്ടുണ്ട് ജെനിയ , ഡിഗ് കളിൽ ഈ ഫ്രഞ്ച് താരത്തിന്റെ പെർഫോമെൻസ് അപാരമാണ് , കൃത്യമായ ഫസ്റ്റ് പാസും ടീം മോട്ടിവേറ്ററും കൂടിയാണ് ജെനിയ ഗ്രബ്നികോവ് .

Getty Image