നാഷണൽ ലീഗിലെ മികച്ച പത്തു സർവുകൾ.

ഇക്കഴിഞ്ഞ വോളിബാൾ നാഷണൽ ലീഗിലെ മികച്ച പത്തു സർവുകളാണ് ഈ വിഡിയോയിൽ , ഏയിസുകളും ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് , ചില സന്ദർഭങ്ങളിൽ ഒരു ടീമിന് കുതിപ്പിന് തന്നെ കാരണമാവുന്നത് ഒരു ഏയിസ് ആയിരിക്കും ,കഴിഞ്ഞ വോളീബോൾ ലീഗിൽ സർവീസുകളിൽ നിന്ന് ഏറ്റവുമധികം പോയന്റുകൾ നേടിയത് റഷ്യൻ താരമായ ഇഗോർ ആണ് ,

തൊട്ടു പിന്നാലെ ഏഷ്യൻ അഭിമാനം ജപ്പാന്റെ യുജി നിഷിദയുമുണ്ട് ,ഇരുപതിൽ അധികം ഏയിസുകളാണ് നിഷിദ നാഷണൽ ലീഗിൽ തൊടുത്തുവിട്ടത് ,നൂറ്റിപ്പത് മൈൽ വേഗതയിൽ ചീറിപ്പാഞ്ഞു പോവുന്ന സർവുകൾ ഇന്ന് ലോക വോളിയിൽ അപൂർവമൊന്നും അല്ല , എങ്കിലും കൃത്യമായി പൊസിഷനിലേക്ക് തുടർച്ചയായി സർവെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ,റഷ്യയുടെ മാക്സിം മിക്കലോവ് , ഇവാൻ സെയിസ്റ്റിവ് ,അമേരിക്കൻ താരം ടൈലർ സാൻഡർ ,പോളണ്ട് താരം കുറേക് തുടങ്ങിയ താരങ്ങളൊക്കെ സർവീസ് കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്നവരാണ് .

വോളി നാഷണൽ ലീഗിലെ മികച്ച പത്തു സർവുകൾ കാണാം ..

We would like to show you notifications for the latest news and updates.
Dismiss
Allow Notifications