ഓൾ ടൈം ബെസ്റ്റ് ഇലവനുമായി സച്ചിൻ; പക്ഷേ ധോണിയും രോഹിതും കോഹ്‌ലിയും ഇല്ല.

ലോക ക്രിക്കറ്റിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള താരമാണ് മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ. ഒരുകാലത്ത് ഇന്ത്യൻ ബാറ്റിംഗിൻ്റെ കുന്തമുനയായിരുന്ന സച്ചിനെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ക്രിക്കറ്റിൻ്റെ ദൈവം ആണ് സച്ചിൻ എന്നാണ്. ഒരു കാലത്ത് ആ ഒരു പേര് ശരിവെക്കുന്ന വിധത്തിൽ ആയിരുന്നു സച്ചിൻ്റെ പ്രകടനങ്ങൾ. ഒരുപാട് മത്സരങ്ങൾ കളിച്ച സച്ചിന് സ്വന്തം പേരിൽ റെക്കോർഡുകളുടെ ഒരു മല തന്നെ ഉണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സെഞ്ചറികൾ നേടിയ താരം. ഏകദിന മത്സരത്തിൽ ആദ്യ ഡബിൾ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ ഒട്ടേറെ റെക്കോഡുകൾ സ്വന്തമാക്കിയ താരം ആണ് സച്ചിൻ. 100 സെഞ്ച്വറികൾ നേടുന്ന ഏക താരം എന്ന റെക്കോഡും സച്ചിൻ്റെ പേരിലാണ്. ഏകദിനത്തിൽ 49 സെഞ്ച്വറികളും ടെസ്റ്റിൽ 51 സെഞ്ച്വറികളുമാണ് അദ്ദേഹം നേടിയത്. ഇത് ഇതുവരെ തകർക്കപ്പെടാത്ത ഒരു റെക്കോർഡ് ആണ്. ഇത്രയും വലിയ ഒരു ഇതിഹാസം ഇപ്പോൾ ലോക ക്രിക്കറ്റിലെ തൻ്റെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കയാണ്.

ഈ ഒരു ടീമിലെ പ്രത്യേകത എന്തെന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ എം എസ് ധോണിക്കും വിരാട് കോഹ്‌ലിക്കും പുറമെ ഇപ്പോഴത്തെ ഏകദിന ട്വൻ്റി ട്വൻ്റി ടീമുകളുടെ ക്യാപ്റ്റൻ ആയ രോഹിത് ശർമയ്ക്കും സച്ചിൻ്റെ ടീമിൽ ഇടം നേടാനായില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ഈ മൂന്ന് താരങ്ങളും ഇല്ലാതെയുള്ള ഈ ഒരു ടീം ആരാധകരെ ആശ്ചര്യപ്പെടുത്തി.

സച്ചിൻ്റെ ഓൾ ടൈം ഇലവൻ ;വീരേന്ദർ സെവാഗ്, സുനിൽ ഗവാസ്‌കർ, ബ്രയാൻ ലാറ, വിവ് റിച്ചാർഡ്‌സ്, ജാക്വസ് കാലിസ്, സൗരവ് ഗാംഗുലി, ആദം ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ, വസീം അക്രം, ഹർഭജൻ സിംഗ്, ഗ്ലെൻ മഗ്രാത്ത്.