ഇന്റീരിയർ അലങ്കരിക്കാൻ ചില ഇൻഡോർ പ്ലാന്റുകൾ.. | Best Indoor Plants Suitable for Water

Best Indoor Plants Suitable for Water Malayalam : വീടിന്റെ ഇന്റീരിയർ മനോഹരമാക്കാനായി വെള്ളത്തിൽ വളർത്തിയെടുക്കാവുന്ന കുറച്ച് ഇൻഡോർ പ്ലാന്റുകൾ പരിചയപ്പെട്ടാലോ.വീടിനകത്ത് അലങ്കാരത്തിനായി ഉപയോഗിക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് അഗ്ലോണിമ.ഇത് വീട്ടിനു പുറത്ത് വളർത്തിയ ശേഷം ഒരു ചെറിയ തണ്ട്, കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാവുന്നതാണ്. ഇവ തന്നെ വലിയ പോട്ടിലും, ചെറിയ പോട്ടിലും ആവശ്യാനുസരണം വളർത്തി എടുക്കവുന്നതാണ്.ഇത്തരത്തിൽ സെറ്റ് ചെയ്യാവുന്ന മറ്റൊരു പ്ലാന്റാണ് ഏരോ ഹെഡ് സിങ്കോണിയം.ഇവയുടെ ഇല കാഴ്ചയിൽ

വളരെ ഭംഗി തോന്നിപ്പിക്കും.ഇവ വളർന്ന് കഴിഞ്ഞു ഭംഗി തോന്നുന്നില്ല എങ്കിൽ വീണ്ടും പുറത്ത് കൊണ്ട് വന്ന് വേര്പി ടിപ്പിക്കാവുന്നതാണ്. കാഴ്‌ചയിൽ ഭംഗിയും,എന്നാൽ വളരെ എളുപ്പത്തിൽ ഇന്റീരിയറിൽ വളർത്തിഎടുക്കാവുന്നതുമായ മറ്റൊരു പ്ലാന്റാണ് മണി പ്ലാന്റ്.ഇവ വെള്ളത്തിൽ വളർത്തി തുടങ്ങുമ്പോൾ ഇല ചെറുതായി തുടങ്ങുന്നതാണ്.ചെടികൾ സെറ്റ് ചെയ്യുന്നതിന് മുൻപായി നല്ല പോലെ കഴുകി വൃത്തിയാക്കണം.ശേഷം അവ ഉപയോഗമില്ലാത്ത കോഫീ മഗ്, അല്ലെങ്കിൽ ഓയിൽ കാൻ എന്നിവയിൽ കുറച്ച്

കല്ലുകൾ ഇട്ട് ഇറക്കി വച്ച് സെറ്റ് ചെയ്യാവുന്നതാണ്.അതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കണം. പുറത്ത് നിന്ന്,പോട്ടുകൾ വാങ്ങിയും ചെടികൾ സെറ്റ് ചെയ്തു നൽകാൻ സാധിക്കും കൂടുതൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ അതിനകത്ത് ചെറിയ പ്ലാസ്റ്റിക് കുപ്പി കട്ട് ചെയ്ത് വക്കാവുന്നതാണ്.വേര് വെള്ളത്തിൽ തട്ടി നിൽക്കുന്ന രീതിയിൽ ആണ് ചെടി സെറ്റ് ചെയ്യേണ്ടത്.

ചെടി പിടിപ്പിക്കുന്നതിന് മുൻപായി അവയിൽ പറ്റി പിടിച്ചിരിക്കുന്ന പഴയ ഇലകളും മറ്റും എടുത്ത് കളയാനായി ശ്രദ്ധിക്കണം. അതു പോലെ വെള്ളം ഒഴിച്ച് കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. നിറമുള്ള കല്ലുകളും പോട്ടിനകത്ത് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ അടുക്കള പോലുള്ള ഭാഗങ്ങളിലെ തിട്ടുകൾ, ലിവിങ് ഏരിയ എന്നിവിടങ്ങളിൽ എല്ലാം ഇൻഡോർ പ്ലാന്റ് സെറ്റ് ചെയ്തു മനോഹരമാക്കവുന്നതാണ്.

Rate this post