വായുവിൽ പറവയായി സൂപ്പർ ക്യാച്ച്!! മലയാളിയുടെ സ്പെഷ്യൽ ക്യാച്ച്!!കാണാം വീഡിയോ

ഐസിസി ടി :20 ക്രിക്കറ്റിൽ വീണ്ടും പോരാട്ടങ്ങൾ കടുക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻ ടീമുകളെ ചെറിയ ടീമുകൾ അട്ടിമറിക്കുന്നത് ലോകക്കപ്പ് വേദികളിൽ എക്കാലവും പതിവാണ്. അതിനാൽ തന്നെ കുഞ്ഞൻ ടീമുകളിലെ സർപ്രൈസ് താരങ്ങൾ പ്രകടനങ്ങൾ ഏറെ കയ്യടികൾ നേടാറുണ്ട്.

അത്തരം ഒരു മാസ്മരിക ഫീൽഡിങ് മികവാണ് ഇന്നത്തെ ശ്രീലങ്ക : യൂഎഇ മാച്ചിൽ കാണാൻ സാധിച്ചത്.ഐസിസി ടി : 20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്നത്തെ ദിവസം തകർപ്പൻ ക്യാച്ച് നേടി ഞെട്ടിക്കുന്നത് മാറ്റാരുമല്ല മലയാളി കൂടിയാണ് എന്നത് ഏറെ ശ്രദ്ധേയം. യൂഎഇ ടീമിന്റെ മലയാളി താരമായ ബേസിൽ ഹമീദ് ആണ് ഇന്ന് വണ്ടർ ക്യാച്ചിന് അവകാശിയായത്.ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മാച്ചിൽ ശ്രീലങ്കയ്ക്കെതിരെ ആണ് താരം ഈ ഒരു സൂപ്പർ ക്യാച്ച് പറന്ന് പിടിച്ചത്.

സഹൂർ ഖാൻ എറിഞ്ഞ ലങ്കൻ ഇന്നിങ്സിലെ അവസാന ഓവറിലാണ് ലങ്കൻ താരമായ നിസങ്ക പായിച്ച ഷോട്ട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മലയാളി താരം ബേസിൽ ഹമീദ് പറന്ന് പിടിച്ചത്.ഈ ഒരു പവർഫുൾ ഷോട്ട് തൻ്റെ ഇടത്തേ സൈഡിൽ ഉയർന്നുചാടിക്കൊണ്ട് ബേസിൽ ഹമീദ് കൈപ്പിടിയിൽ ഒതുക്കി. താരം ഈ ക്യാച്ച് നേടിയത് ഒരുവേള കാണികളെ പോലും അമ്പരപ്പിച്ചു.

https://www.instagram.com/reel/Cj2cUSnJNPm/?igshid=YmMyMTA2M2Y=

അതേസമയം ആദ്യം ബാറ്റ് ചെയ്ത ലങ്കൻ നിരയിൽ രാജപക്സ, അസലങ്ക, ശ്രീലങ്കൻ ക്യാപ്റ്റൻ ഷാനക എന്നിവർ വിക്കെറ്റ് വീഴ്ത്തി യൂഎഇ താരമായ കാർത്തിക് മെയ്യപ്പൻ ഹാട്രിക്ക് നേട്ടവും കരസ്ഥമാക്കി.