ചാമ്പക്ക ചില്ലറക്കാരനല്ല! ചാമ്പക്കയുടെ ഈ അത്ഭുത ഗുണങ്ങൾ കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും | Benefits Of Rose Apples

Benefits Of Rose Apples Malayalam : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ്

ചാമ്പയ്ക്കയുടെ രുചി. ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മരത്തിൽനിന്ന് പറിച്ചെടുത്തു കഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നതാണ് സത്യത്തിൽ ഇതിനു കാരണം. റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ഇന്നും ലഭ്യമാണ്. ഓരോന്നിനും വേറെ വേറെ രുചിയാണ്.

Benefits Of Rose Apples
Benefits Of Rose Apples

ചാമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത്, ഈ ഗുണങ്ങളെ കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഇനി ഒരിക്കലും അവഗണിക്കില്ല. നമ്മളിലെ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ്

വലിയ രീതിയിൽ കുറയ്ക്കും. ഇവ രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും രക്ത സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്ക നല്ലതാണ്. ഇതിന്റെ കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : MALAYALAM TASTY WORLD  Benefits Of Rose Apples

Rate this post