ചൂടു വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിച്ചു കുടിക്കുന്നതിന്റെ ഗുണങ്ങൾ |Benefits of Hot turmeric water to drink
Benefits of Hot turmeric water to drink Malayalam : ചൂടു വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിച്ചു കുടിക്കുന്നതിന്റെ ഗുണങ്ങൾ….ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മഞ്ഞൾ. നമ്മുടെ ഭക്ഷണക്കൂട്ടുകൾക് നിറവും രുചിയും നൽകുക എന്നതിലുപരി നിറയെ ആരോഗ്യ ഗുണങ്ങളുള്ള ഒരു സുവർണ്ണ സുഗന്ധ വ്യഞ്ജനം കൂടിയാണ് മഞ്ഞൾ. നമ്മുടെ അടുക്കളകളിലെ മാറ്റി നിർത്താൻ കഴിയാത്ത ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒരു ചേരുവ കൂടിയാണ് മഞ്ഞൾ.
ആഹാരത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് പലവിധത്തിൽ ശരീരത്തിന് ഗുണം ചെയ്യും. ആഹാര പദാർത്ഥങ്ങളിൽ ചേർത്ത് കഴിക്കുന്നതിലുപരി മറ്റു പല രീതിയിലും മഞ്ഞൾ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സഹസ്രാബ്ധങ്ങളായി ഉപയോഗിച്ച് വരുന്ന ഈ ഒറ്റ മൂലി ചൂടു വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. അവ എന്തൊക്കെയാണെന്നല്ലേ??? ശരീരത്തിന്റെ പ്രധിരോധ ശേഷി വർധിപ്പിക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

ജലദോഷം പോലുള്ള അസുഖം സ്ഥിരമായവർക്ക് ഇത് ഏറെ ഗുണകരമാണ്. മഞ്ഞളിലെ ലിപ്പോ സാക്കറൈഡുകളാണ് ഈ ഗുണം നൽകാൻ സഹായിക്കുന്നത്. നമ്മുടെ സന്ധികളിലെ ടിശ്യു നാശം തടയാനുള്ള ഒരു എളുപ്പ വഴി കൂടിയാണ് ചൂടു വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിച്ച് കുടിക്കുന്നത്. ഇതു മൂലം സന്ധികളിലെ വേദനയും വാദ സംബന്ധമായ അസുഖങ്ങളും തടയാൻ സാധിക്കും.
രാവിലെ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിച്ച ചൂടു വെള്ളം കുടിക്കുന്നത് ക്യാൻസറിനെ പോലും തടയാൻ സഹായിക്കും. ഇത് ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകളെ തടഞ്ഞു നിർത്തുന്നു. മഞ്ഞൾ ചൂടുവെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കണ്ടോളൂ…HEALTH & GLOW