ചിരിയുടെ മാലപ്പടക്കം തീർത്ത് പ്രിയതാരം ബീന ആന്റണി…!! ആരാധകർക്കായി പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു…!! |beena antonys latest viral video malayalam
beena antonys latest viral video malayalam : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും , മലയാള സിനിമകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ബീന ആന്റണി. വർഷങ്ങളായി താരം അഭിനയലോകത്ത് സജീവമാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ ഒരു വില്ലത്തി കഥാപാത്രം ചെയ്യുന്നത് ബീന ആന്റണിയാണ്.
കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് ബീന.ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തി നേടുന്നത്.
ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ താരം അഭിനയിച്ച പരമ്പരകൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.1991 ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ എന്ന മലയാള സിനിമയിലൂടെ ആണ് താരം ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. മനോജ് നായരാണ് താരത്തിന്റെ ഭർത്താവ്. മനോജും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത്. അഭിനയ ലോകത്ത് എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് ബീന ആന്റണി. ഭർത്താവിന് മകനും ഒപ്പമുള്ള വീഡിയോകൾ താരം ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. ഭർത്താവും മകനും വളരെയധികം പിന്തുണയാണ് താരത്തിന് നൽകുന്നത്. ഇത് താരം പങ്കു വയ്ക്കുന്ന വീഡിയോയിൽ നിന്നുതന്നെ പ്രേക്ഷകർക്ക് മനസ്സിലാകുന്നു. വളരെ രസകരമാർന്ന ഒരു വീഡിയോ ആണ് താരം പ്രേക്ഷകർക്ക് മുൻപിലേക്ക് ഇട്ടു തന്നിട്ടുള്ളത്. താരം തന്നെ അവതരിപ്പിക്കുന്ന ഒരു കോമഡി വീഡിയോ ആണിത്. ഹലോ അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
പിന്നെ താരം പറയുന്ന വാക്കുകളാണ് പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു റിൽ വീഡിയോ ആണ് .എന്റെ മുടി നരച്ചാൽ ഇവന്മാർക്കൊക്കെ എന്താണ് കുഴപ്പം.അല്ല പിന്നെഹ്….ഞാൻ ഒരുപാട് ചിരിച്ചു.എനിവെ… എൻജോയ് എലോട്ട്.. എന്നാണ് താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഈ വീഡിയോ നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്യുന്നത്. വീഡിയോ കണ്ട് എല്ലാവരും ചിരിക്കുന്നു ആസ്വദിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.