10 സെന്റ് പ്ലോട്ടിൽ നിർമ്മിച്ച 15 ലക്ഷം രൂപയുടെ കിടിലൻ വീട് നോക്കാം | Beautiful low budget House

പാലക്കാട് നെല്ലയ എന്ന സ്ഥലത്ത് പത്ത് സെന്റിൽ ആയിരം ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് വീടിനു ചിലവായി വരുന്നത്. മൂന്ന് മുറികൾ അടങ്ങിയ ഈ വീട്ടിൽ അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് പറയാം. അത്യാവശ്യം വലിയ സിറ്റ്ഔട്ടും പ്രധാന വാതിൽ കടക്കുമ്പോൾ ആർട്ടിഫിഷ്യൽ കോർട്ടിയാഡും കാണാൻ സാധിക്കുന്നതാണ്.

ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു സോഫയും ടീവി യൂണിറ്റും ഇവിടെ കാണാം. പ്രധാനമായി ഇന്റീരിയർ വർക്കുകളാണ് എടുത്ത് പറയേണ്ടത്. ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന സംവിധാനത്തിലാണ് ഡൈനിങ് ഏരിയ ഒരുക്കിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ ജനാലുകൾ നൽകിയതിനാൽ ശുദ്ധമായ വായുസഞ്ചാരം വീടിന്റെ ഉള്ളിലേക്ക് കടക്കാൻ സഹായിക്കുന്നതാണ്.

ഡൈനിങ് ഏരിയയുടെ ഒരു ഭാഗത്ത് വാഷിംഗ്‌ ബേസ് ഒരുക്കിരിക്കുന്നതായി കാണാം. വീട്ടിൽ രണ്ട് കിടപ്പമുറികളും ഒരു മുറിയുമാണ് ഉള്ളത്. കൂടാതെ രണ്ട് ടോയ്ലറ്റുകളുമുണ്ട്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികളുടെ അടി വശത്താണ് ടോയ്ലറ്റ് ഒരുക്കിരിക്കുന്നത്. അടുക്കളയും അതിനോട് ചേർന്ന് തന്നെ വർക്ക്‌ ഏരിയയും നൽകിട്ടുണ്ട്. രണ്ട് മൂന്ന് പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥലം അടുക്കളയിൽ തന്നെയുണ്ട്.

വീടിനു പ്രധാനമായും കാണാൻ കഴിയുന്നത് വെള്ള പെയിന്റാണ്. പുറമേയും ഉള്ളിലും വെള്ള പെയിന്റ് കൊണ്ട് നിറചിരിക്കുകയാണ്. വീടിന്റെ തറകളിൽ വെട്രിഫൈഡ് വെള്ള ടൈൽസുകളാണ് നൽകിരിക്കുന്നത്. പത്ത് സെന്റിലാണ് വീട് നിലനിൽക്കുന്നത്. 2020ലാണ് വീടിന്റെ മുഴുവൻ പണിയും ചെയ്ത് തീർത്തത്. എല്ലാം ചിലവും കൂട്ടി 15 ലക്ഷം രൂപയാണ് വീടിന്റെ ചിലവായി വരുന്നത്.

 • House Name – Sudarshnam House
  Location – Palakkad
  Plot Area – 10 cent
  Built Area – 1000SFT
  Budject – 15 lakhs
  Year Of Completion – 2020
 • Design – JN designs
  Archutectural +Interior
  [email protected]
  mob:9995804045
 1. Sitout
 2. Living Are
 3. Dining Hal
 4. 3 Bedroom +1 Toilet
 5. Common Bathroom
 6. Kitchen + Work Area
 7. Open terace