രോഹിത്തിനും കോഹ്ലിക്കും ശാസന നൽകാൻ ബിസിസിഐ!!!ഷോക്കിങ് തീരുമാനം ഇപ്രകാരം

Bcci Actions On Indian players :ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനായിട്ടാണ് അടുത്തമാസത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പരക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ രോഹിത് ശർമയെയും വിരാട് കോലിയെയും ഉടനടി ശാസിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബിസിസിഐ എന്നുള്ള വാർത്തയാണ് വരുന്നത് കോവിഡ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ ആരാധകർക്കൊപ്പം ഫോട്ടോ എടുത്തു എന്നതാണ് കാരണം. നിലവിൽ ദിവസേന പതിനായിരത്തോളം കോവിഡ് കേസുകൾ ഇംഗ്ലണ്ടിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന്റെ കൂടെയാണ് ഇന്ത്യൻ താരങ്ങൾ ഭാഗത്ത് നിന്നും സംഭവിച്ച ഈ ഒരു പിഴവ്.

ഇന്ത്യൻ താരങ്ങളെ തെറ്റ് അടിസ്ഥാനത്തിൽ ശാസിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കോവിഡ് അതിരൂക്ഷമായി ഇംഗ്ലണ്ടിൽ പടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിസിഐ രോഹിത് ശർമയെയും വിരാട് കോലിയെയും ശാസിക്കാൻ ഒരുങ്ങി നിൽക്കുന്നത്.ഇന്ത്യൻ താരങ്ങളുടെ ആരാധകർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് കോലിയെയും രോഹിതിനെയും ഉടനടി ശാസിക്കാൻ ബിസിസിഐ ഒരുങ്ങിയത് എന്നും സൂചനകളുണ്ട്.

ഇപ്പോൾ കോവിഡ് ഭീഷണി നിലനിൽക്കുന്ന സമയത്ത് സീനിയർ താരങ്ങളുടെ അടുത്ത് നിന്നും ഇത്തരത്തിൽ ഒരു മോശം പ്രവണത വന്നതാണ് ബിസിസിഐയെ വളരെ അധികം പ്രൊകോപിപ്പിച്ചത്. ഒരുവേള പുറത്തിറങ്ങുന്നതിനും ആരാധകരോടൊപ്പം സമയം ചിലവഴിക്കുന്നതിനെതിരെയും ബിസിസിഐ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകും.ഇംഗ്ലണ്ടിൽ കോവിഡ് കേസ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യൻ താരങ്ങളോട് കരുതലോടെ ഇരിക്കണമെന്ന് ടീമിനെ അറിയിക്കുമെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ വ്യക്തമാക്കി. ജൂലൈ ഒന്നുമുതലാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് നടക്കുന്നത്.