ഒടുവിൽ വാതിൽ തുറന്നു!! സ്ഥിതീകരണവുമായി ബിസിസിഐ!! രോഹിത് കനിയുമോ സഞ്ജുവിനെ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ 5 മത്സര ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം വിമർശനം ഉയർന്നത് മലയാളി താരമായ സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചാണ്. അയർലാൻഡ് എതിരെ അർദ്ധ സെഞ്ച്വറി അടിച്ചിട്ടും സഞ്ജുവിന്റ് സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയത് വൻ വിമർശനം ക്ഷണിച്ചു വരുത്തി.

എന്നാൽ വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് സ്ഥാനം നേടിയ സഞ്ജുവിനെ തേടി മറ്റൊരു അവസരം എത്തുകയാണ്. സഞ്ജു സാംസണിനെ വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് ഉൾപെടുത്തിയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് അറിയിപ്പ് എത്തുന്നത്. കോവിഡ് കാരണം ഈ ടി :20 പരമ്പരയിൽ നിന്നും പിന്മാറിയ ലോകേഷ് രാഹുൽ പകരമാണ് സഞ്ജു ടി :20 കുപ്പായത്തിലേക്ക് വീണ്ടും എത്തുന്നത്

നേരത്തെ ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20യിൽ സഞ്ജു സ്‌ക്വാഡിൽ സ്ഥാനം നേടിയെങ്കിലും പ്ലെയിങ് ഇലവനിലേക്ക് എത്തിയിരുന്നില്ല. ഇത് കടുത്ത എതിർപ്പിന് കാരണമായി മാറിയിരുന്നു.എന്നാൽ രാഹുൽ പകരം സഞ്ജു സ്‌ക്വാഡിലേക്ക് എത്തുമ്പോൾ മലയാളി ക്രിക്കറ്റ്‌ പ്രേമികൾ അടക്കം പ്രതീക്ഷകൾ വർധിക്കുകയാണ്. ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ വിക്കെറ്റ് പിന്നിലും ബാറ്റ് കൊണ്ടും തിളങ്ങിയ സഞ്ജുവിനെ ടി :20 മാച്ചുകളിലും ഇന്ത്യൻ ടീം മാനേജ്മെന്റ് അവഗണിക്കില്ല എന്നാണ് വിശ്വാസം.

അതേസമയം വിൻഡീസ് എതിരായ ടി :20 പരമ്പരക്കുള്ള സ്‌ക്വാഡിൽ സഞ്ജു അടക്കം നാല് വിക്കറ്റ് കീപ്പർമാരുണ്ട്[Dinesh Karthik,Ishan Kishan ,Rishab Panth,Sanju Samson]