ഫിറ്റ്നസ് ഇല്ലാത്തവർ ടീമിന് പുറത്ത് 😳😳😳യൊ യൊ ടെസ്റ്റ്‌ അടക്കം നടപ്പിലാക്കാൻ തീരുമാനം|BCCI reintroduces Yo-Yo test for selection criteria

The Board of Cricket Council of India reintroduces Yo-Yo test for selection criteria in the Indian cricket team;ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഫിറ്റ്നസ് കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ തീരുമാനിച്ച് ബിസിസിഐ. സമീപകാലത്ത് മേജർ ടൂർണമെന്റ്കളിൽ ഇന്ത്യ നിരാശാജനകമായ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതിൽ, കളിക്കാരുടെ ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട് എന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ടീമിൽ ഇടം ലഭിക്കണമെങ്കിൽ ഇനി മുതൽ യോയോ ടെസ്റ്റ് പാസാകേണ്ടതുണ്ട് എന്ന കർശന നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ബിസിസിഐ.

നേരത്തെ, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവർ എല്ലാം ക്യാപ്റ്റൻമാരായിരുന്ന കാലത്ത്, യോയോ ടെസ്റ്റ് വളരെ കൃത്യതയോടെ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യൻ ടീം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, രോഹിത് ശർമ ക്യാപ്റ്റനായി എത്തിയതിനു ശേഷം യോയോ ടെസ്റ്റ് പോലെ ഫിറ്റ്നസ് സംബന്ധിച്ചുള്ള കർശന നിയന്ത്രണങ്ങളിൽ എല്ലാം തന്നെ ഇന്ത്യൻ ടീം അയവ് കാണിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഇനി തുടരാൻ ആകില്ല എന്നാണ് ബിസിസിഐയുടെ തീരുമാനം.

നിലവിൽ കളിക്കാർ അനാവശ്യമായി പരിക്ക് പറ്റുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്നും ബിസിസിഐ കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് ഒരു സാഹസിക വിനോദത്തിനിടെയാണ് പരിക്കേറ്റത്. നേരത്തെ പരിക്കിൽ നിന്ന് മുക്തി നേടുന്ന കളിക്കാർ, ദേശീയ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നുള്ള പരിശോധനയ്ക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയായിരുന്നു പതിവ്. എന്നാൽ, പരിക്ക് മാറി തിരിച്ചെത്തുന്ന കളിക്കാർ ഡെക്സ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട് എന്നും ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നു.

ബിസിസിഐയുടെ പുതിയ കർശന ഫിറ്റ്നസ് നിയന്ത്രണങ്ങൾ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള കളിക്കാർക്ക് തിരിച്ചടിയായേക്കും എന്നാണ് കരുതുന്നത്. നിലവിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ തുടങ്ങി വളരെ കുറച്ച് താരങ്ങൾ മാത്രമേ ഫിറ്റ്നസ് കാര്യമായി ശ്രദ്ധിക്കുന്നുള്ളൂ. രോഹിത്, ഋഷഭ് പന്ത്, അക്സർ പട്ടേൽ, അർഷദീപ് സിംഗ് തുടങ്ങി അമിത ഭാരമുള്ള കളിക്കാർക്കും, ശരീരഭാരം വളരെ കുറവുള്ള കളിക്കാർക്കും കഠിനമായ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയിക്കുക എന്നത് ഒരു ചലഞ്ച് തന്നെ ആയിരിക്കും.

Rate this post