സഞ്ജുവിന്റെ പേര് പറഞ്ഞ് പുകഴ്ത്തി സൗത്താഫ്രിക്കൻ നായകൻ!!കയ്യടിച്ചു മലയാളികൾ

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ഏകദിന മാച്ചിൽ ഇന്ത്യൻ സംഘം തോൽവി വഴങ്ങി എങ്കിലും അവസാന ഓവർ വരെയുള്ള മലയാളി താരമായ സഞ്ജു വി സാംസൺ പോരാട്ടം ഏറെ ശ്രദ്ധ നേടി. അവസാന ബോൾ വരെ തന്റെ പോരാട്ടവീര്യം പുറത്തെടുത്ത മലയാളി താരം ഒരുവേള ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിക്കും എന്നൊക്കെ തോന്നിപ്പിച്ചെങ്കിലും അവസാന നിമിഷം ഒറ്റക്കായി പോയ സഞ്ജുവിന് പിഴച്ചപ്പോൾ സൗത്താഫ്രിക്ക നേടിയത് 9 റൺസ് ജയം.

അതേസമയം ഇന്നലെ നാല് വിക്കറ്റിന് 51 റൺസ് എന്നുള്ള നിലയിൽ ക്രീസിലേക്ക് എത്തിയ സഞ്ജു വി സാംസൺ വെറും 63 ബോളുകളിൽ 9 ഫോറും മൂന്ന് സിക്സ് അടക്കമാണ് 86 റൺസ് പായിച്ചത്. അവസാന ഓവറിൽ 5 സിക്സ് ജയിക്കാൻ വേണെമെന്നരിക്കെ സഞ്ജു പോരാട്ടം എല്ലാം കാണികൾക്കും ആവേശം ആയി മാറി. അനേകം മുൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം ഇതിനകം സഞ്ജു സ്പെഷ്യൽ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തി കഴിഞ്ഞു.

ഇന്നലെ മത്സരശേഷം സൗത്താഫ്രിക്കൻ നായകനായ ബാവുമയും സഞ്ജു ഈ ഒരു സ്പെഷ്യൽ ഇന്നിങ്സിനെ അഭിനന്ദിച്ചു. സഞ്ജു ഇന്നിങ്സ് അവസാന ഓവറുകളിൽ ഞങ്ങളെ അൽപ്പം പേടിപ്പിച്ചു എന്നാണ് ബാവുമ തുറന്ന് സമ്മതിച്ചത്.’തീർച്ചയായും മത്സരം അവസാനം വരെ ത്രില്ല് ആയി. അവസാനം ഒരു നല്ല പോരാട്ടം,അതെ വ്യക്തമായും സഞ്ജു ഞങ്ങളെ അവസാനം കൂടുതൽ തള്ളിവിട്ടു,പക്ഷെ ബൗളർമാർ ഉറച്ചു നിന്ന് ജയം നൽകി ” ക്യാപ്റ്റൻ ബാവുമ അഭിപ്രായം വിശദമാക്കി.

‘മധ്യ ഓവറുകളിൽ ഞങ്ങൾക്ക് വഴി നഷ്ടപ്പെട്ടു, വളരെയധികം റൺസ് വിട്ടുകൊടുത്തു, പക്ഷേ അവസാനം, ഫലം ഞങ്ങളുടെ വഴിക്ക് പോയി, അതിൽ ഞാൻ സന്തുഷ്ടനാണ്.’ ക്യാപ്റ്റൻ മാച്ച് ശേഷം നിരീക്ഷിച്ചു