സെഞ്ച്വറിക്കൊപ്പം ‘നാണംകെട്ട്’ രാജസ്ഥാൻ റോയൽസ് ബാറ്റർ ജോസ് ബറ്റ്ലർ ; സച്ചിന്റെ പേരിലുള്ള നാണക്കേടിന്റെ റെക്കോർഡ് തന്റെ പേരിലാക്കി ബറ്റ്ലർ

മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഐപിഎൽ 2022 സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ്‌ ബറ്റ്ലർ. മത്സരത്തിൽ, 68 പന്തിൽ 11 ഫോറും 5 സിക്സും സഹിതം 100 റൺസാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ നേടിയത്.

ഇതോടെ, ബെൻ സ്റ്റോക്സിന് ശേഷം ഐപിഎൽ ചരിത്രത്തിൽ രണ്ട് സെഞ്ച്വറികൾ ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ് ജോസ് ബറ്റ്ലർ. ക്രിസ് ഗെയ്ൽ (6) ആണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സെഞ്ച്വറി നേടിയ ബാറ്റർ. മുംബൈ ഇന്ത്യൻസിനെതിരായ ബറ്റ്ലറുടെ സെഞ്ച്വറി നേട്ടം, ഒരു രാജസ്ഥാൻ റോയൽസ് ബാറ്റർ നേടുന്ന 10-ാമത്തെ സെഞ്ച്വറിയാണ്‌. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ (14) ആണ് ഈ പട്ടികയിൽ ഒന്നാമത്.

എന്നാൽ, അഭിമാനകരമായ നേട്ടങ്ങൾക്കൊപ്പം ചില നാണക്കേടിന്റെ റെക്കോർഡുകൾ കൂടെ മുംബൈ ഇന്ത്യൻസിനെതിരായ സെഞ്ച്വറി നേട്ടത്തിലൂടെ ബറ്റ്ലറിനെ തേടിയെത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ 66 പന്തിലാണ് ബറ്റ്ലർ സെഞ്ച്വറി തികച്ചത്. ഇത്‌ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ സെഞ്ച്വറിയാണ്‌. 67 പന്തിൽ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡേ ആണ് ഈ പട്ടികയിൽ ഒന്നാമത്.

കൂടാതെ, സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ബറ്റ്ലറുടെ പ്രകടനം മറ്റുള്ള ബാറ്റർമാരിൽ നിന്ന് വളരെ കുറഞ്ഞു നിൽക്കുന്നു. ഇന്നലെ, മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ 147.05 സ്ട്രൈക്ക് റേറ്റോടെയാണ് ബറ്റ്ലർ സെഞ്ച്വറി നേടിയത്. 2011-ൽ കൊച്ചി ടസ്‌ക്കേഴ്സ് കേരളക്കെതിരെ സച്ചിൻ 151.51 സ്ട്രൈക്ക് റേറ്റോടെ കളിച്ച കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ് ഇതോടെ ബറ്റ്ലർ മറികടന്നത്.