IPL 2022 ;ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനം കണ്ട ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ബൗളിംഗ് മികവ് പുറത്തെടുത്ത് ടൈറ്റൻസ് പേസർ ലോക്കി ഫെർഗൂസൺ. ഐപിൽ ഈ സീസണിലെ മിന്നും പ്രകടനമാണ് കിവീസ് താരം പുറത്തെടുത്തത്
നേരത്തെ, മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ്, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (87*) യുടെ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ 192 റൺസ് ടോട്ടൽ കണ്ടെത്തി.എന്നാൽ, 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഓപ്പണർ ജോസ് ബറ്റ്ലറുടെ (54) വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ മികച്ച തുടക്കം ലഭിച്ചു. 24 പന്തിൽ 8 ഫോറും 3 സിക്സും സഹിതം 225.00 സ്ട്രൈക്ക് റേറ്റോടെയാണ് ഇംഗ്ലീഷ് ബാറ്റർ 54 റൺസ് നേടിയത്.

പവർപ്ലേ ഓവർ അവസാനിക്കുമ്പോൾ, ടീം ടോട്ടൽ 65 റൺസിൽ എത്തിനിൽക്കേ, അതിൽ 54 റൺസും ബറ്റ്ലറുടേതായിരുന്നു എന്നത് ശ്രദ്ധേയമാണ്.എന്നാൽ, ലോക്കി ഫെർഗൂസൺ എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിലെ അവസാന ബോൾ ബറ്റ്ലറുടെ സ്റ്റംപ് പിഴുതെടുത്തതോടെ 54 റൺസെടുത്ത ബറ്റ്ലർ കൂടാരം കയറി.
— king Kohli (@koh15492581) April 14, 2022
ലോക്കിയുടെ തകർപ്പൻ ലെഗ് കട്ടർ യോർക്കർ ഡിഫെൻഡ് ചെയ്യാൻ ബറ്റ്ലർ ശ്രമിച്ചെങ്കിലും, ടൈമിംഗ് പിഴക്കുകയായിരുന്നു. ഇതോടെ ലോക്കിയുടെ 140+ കിമി വേഗതയിൽ ചീറിയടുത്ത പന്ത്, ബറ്റ്ലറുടെ അടിവേരിളക്കി.എന്നിരുന്നാലും, 6 ഇന്നിംഗ്സുകളിൽ നിന്ന് 272 റൺസുമായി ബറ്റ്ലർ ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്തെത്തി.