മുംബൈയിൽ അരങ്ങേറി മുംബൈക്ക് എതിരെ സെഞ്ച്വറി നേടുന്ന ബട്ട്ലർ :സൂപ്പർ ഷോയുമായി ജോസേട്ടൻ

എഴുത്ത് : ശ്രീഹരി അറക്കൽ;തന്‍റെ ടീമിന് ടോസ് നഷ്ടപ്പെട്ടതുകാരണം ആദ്യ ഇന്നിംഗ്സില്‍ ടീമിന്‍റെ ഓപ്പണിംഗ് ബാറ്റര്‍ ആയി ജോസ്ബട്ലര്‍ ക്രീസിലേക്ക് വരുന്നത് ഇന്നത്തെ മത്സരം സ്വന്തമാക്കാന്‍ മിനിമം 200 ന് അടുത്ത് റണ്ണുകള്‍ തന്‍റെ ടീമിന് സ്വന്തമാക്കേണ്ടതുണ്ട് എന്ന ബോധ്യാത്താല്‍ ആണ്.

ചെയ്സിംഗ് ടീമിനെ അകമഴിഞ്ഞ് തുണക്കുന്ന മുംബൈയിലെ പിച്ചുകളില്‍ ആ ബോധ്യത്തെ യാഥാര്‍ത്ഥ്യം ആക്കുക എന്നതായിരുന്നു തുടക്കം തൊട്ട് ബട്ലറിന്‍റെ ശരീരഭാക്ഷ.ജോസ്ബട്ലര്‍ IPL ലേക്ക് കടന്നുവരുന്നത് മുംബൈ ഇന്ത്യന്‍സിന്‍റെ നീല ജേഴ്സിയില്‍ ആണ്..അയാള്‍ക്ക് ആദ്യമായി ഓപ്പണിംഗ് സ്ലോട്ട് ലഭിക്കുന്നതും മുംബൈയുടെ കൂടാരത്തില്‍ നിന്നും ആണ്.

ജോസ് ബട്ലറിന്‍റെ ബാറ്റ് ഇപ്പോള്‍ കൂടുതല്‍ റണ്ണുകള്‍ കണ്ടെത്തുന്നതും തന്‍റെ അതേ പഴയ ടീമിനെതിരെ തന്നെ ആണ്.ബേസില്‍ തമ്പിക്ക് അയാളെ വേട്ടയാടുന്ന ഒരു ക്രിക്കറ്റ് ദിനത്തിന്‍റെ കാരണക്കാരനാകുമ്പോള്‍ ജോസ്ബട്ലര്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ശതകം സ്വന്തമാക്കുകയാണ്.