ഏഷ്യയിലെ സൂപ്പർ സംവീധായകൻ!! അപൂർവ്വ നേട്ടം കരസ്ഥമാക്കി ബേസിൽ ജോസഫ്

സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന് ലഭിച്ചു. മിന്നൽ മുരളി എന്ന സിനിമക്കാണ് ഈ പുരസ്കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളോടാണ് പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അവാർഡ് ലഭിച്ച വാർത്ത അറിയിച്ചത്.

‘സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 പതിനാറ് രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു എന്നാണ് ബേസിൽ പോസ്റ്റ്‌ ചെയ്തത് . മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട് എന്നും താരം പറഞ്ഞു.ഈ ലഭിച്ച പുരസ്കാരം മലയാള സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് എനിക്ക് ഉറപ്പാണ് തന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്സ്, സിനിമയിലെ അഭിനേതാക്കൾ, എഴുത്തുകാർ, സിനിമോട്ടോഗ്രാഫർ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു എന്നിങ്ങനെ വാചാലനാകുകയാണ് താരം .

തന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സൂപ്പർ ഹീറോ ഉണ്ടാവില്ലായിരുന്നു എന്നും,ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ബേസിൽ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പ്രമുഖരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറുപ്പ്, സിജു വിൽസൺ തുടങ്ങിയവരും ആശംസകൾ നൽകി. 2021 ഡിസംബറിൽ നെറ്റ്ഫ്ലിക്സിലൂടെ ആരാധകരിലേക്കെതിയ പാൻ ഇന്ത്യൻ സിനിമയാണ് മിന്നൽ മുരളി. ഭാഷക്ക് അധീതമായി സിനിമ വലിയ ചർച്ചയായിമാറിയിരുന്നു.സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ഷാൻ റഹ്മാൻ സംഗീതവും.ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസാണ്.

തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ബിജുക്കുട്ടൻ, ബൈജു, സ്‌നേഹ ബാബു, ജൂഡ് ആന്റിണി ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Rate this post