ബേസിൽ ജോസഫ് അച്ഛനായി; ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ മിന്നൽ വേഗത്തിൽ ബേസിലിന് സൂപ്പർ ഗേൾ; ആരാധകർക്ക് പ്രതീക്ഷിക്കാതെ വന്നെത്തിയ ബേസിലിന്റെ “ഹോപ്പ്”.. |Basil Joseph blessed with a Baby Girl
Basil Joseph blessed with a Baby Girl Malayalam : തന്റെ ആദ്യ മൂന്ന് സിനിമകളിലൂടെ തന്നെ സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ പ്രതിഭയാണ് ബേസിൽ ജോസഫ്. ബേസിൽ ഇതുവരെ സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. ഇപ്പോൾ സംവിധാനത്തിന് പുറമെ നായകനായും സഹ നടനായും ബേസിൽ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് തന്നെ വ്യക്തമാണ് സംവിധായകനായും നടനായും ബേസിൽ പൊളിയാണെന്നത്. ബേസിൽ സ്വന്തമായി സിനിമകൾ സംവിധാനം ചെയ്ത് തുടങ്ങിയത് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ്.
ബേസിൽ സംവിധാനത്തിലേക്ക് കടന്നത് പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം തുടങ്ങിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ ശേഷമാണ്. ബേസിലിന്റെ ഷോർട്ട് ഫിലിമുകളും യുട്യൂബിൽ വലിയ ഹിറ്റാണ്. കുഞ്ഞിരാമായണത്തിലൂടെയായിരുന്നു ബേസിലിന്റെ സ്വതന്ത്ര സംവിധാനം ആരംഭിച്ചത്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകൻ വിനീത് ശ്രീനിവാസനായിരുന്നു. സിനിമ വലിയ വിജയമായിരുന്നു. കൂടാതെ ഈ സിനിമക്ക് സിനിമയ്ക്ക് മാത്രം വലിയൊരു ഫാൻസുണ്ട് കേരളത്തിൽ.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ബേസിൽ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ്. താരം അച്ഛനായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. എലിസബത്ത് ഹോസ്പിറ്റലിൽ കിടക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. പെൺകുട്ടിയാണ് താരത്തിന് പിറന്നത്. ചിത്രം പങ്കുവെച്ചു ബേസിൽ ഇങ്ങനെ കുറിച്ചു ‘
ത്രിൽഡ് ടു അനൗൺസ് ദി അറൈവൽ ഓഫ് ഔർ ലിറ്റിൽ ബണ്ടിൾ ഓഫ് ജോയ്, അവളുടെ വളർച്ച കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്”നിരവധി സിനിമാതാരങ്ങളാണ് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്. ഭാര്യ ഭയങ്കര അംബീഷ്യസാണ് എലിസബത്ത് ജീവിതത്തിലേക്ക് വന്നശേഷം എനിക്ക് കുറെ അടുക്കും ചിട്ടയും വന്നു. നല്ല ഹാർഡ് വർക്കിങ്ങാണ് കൂടാതെ റൊട്ടീൻ ഫോളോ ചെയ്യുന്ന ആൾക്കൂടിയാണ്. അവൾക്ക് കൃത്യമായ ടൈം ടേബിളും ടു ഡൂ ലിസ്റ്റുമൊക്കെയുണ്ട് എലിസബത്തിന്. കൂടാതെ അതിൽ അവൾ അവളുടെ ലക്ഷ്യമായി വെച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്.