
എബ്രു മോന്റെ ആദ്യ പെരുന്നാൾ ആഘോഷമാക്കി BB ഫാമിലി!! കന്തൂറയിൽ പൊളി ലുക്കിൽ ഉപ്പയും മക്കളും | Basheer Mashura Suhana Eid Celebration
Basheer Mashura Suhana Eid Celebration Malayalam : ബിഗ് ബോസ് താരമായി എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ബഷീർ ബാഷി. താരവും തന്റെ 2 ഭാര്യമാരും സമൂഹ മാധ്യമങ്ങളിൽ എന്നും ശ്രദ്ധ നേടാറുണ്ട്. ആദ്യ ഭാര്യ സുഹാന ബഷീറും രണ്ടാം ഭാര്യ മഷൂറാ ബാഷിയും ഇരുവരുടെയും യൂട്യൂബ് ചാനലുകളിലൂടെ നിരന്തരം പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ ഈദ് സ്പെഷ്യൽ വീഡിയോയുമായി ബഷീറും കുടുംബവും എത്തിയിരിക്കുന്നത്. ബഷീറിനും മഷുറയ്ക്കും അടുത്തിടെ ജനിച്ച മുഹമ്മദ് ഇബ്രാൻ ബഷീറിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
കിടിലൻ ലുക്കിൽ എത്തിയ ബഷീറിനെയും തന്റെ രണ്ടു ആൺ മക്കളെയും കാണാൻ അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. പെരുന്നാൾ സ്പെഷ്യൽ പരിപാടികളുമായി അടിച്ചുപൊളിക്കുകയാണ് ബഷീറും കുടുംബവും. ബഷീറും തന്റെ മക്കളും കിടിലൻ അറബി ലുക്കിലാണ് ഒരുങ്ങിയത്. എബ്രു വാവയുടെ ഫസ്റ്റ് ഈദ് ആഘോഷിക്കുകയാണ് കുടുംബം. കേക്ക് കട്ട് ചെയ്താണ് ഇവർ ഈദ് ആഘോഷങ്ങൾക്ക് തുടക്കം ഇട്ടത്. എല്ലാ ആരാധകർക്കും ഈദ് ആശംസകൾ നൽകിയാണ് ഈ വീഡിയോ അവസാനിപ്പിച്ചത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് മഷൂറയ്ക്കും ബഷീർ ബാഷിക്കും ജനിച്ച കുട്ടിയും അവന്റെ വിശേഷങ്ങളുമാണ്. വീട്ടിലെ എല്ലാവർക്കും യുട്യൂബ് ചാനലുള്ള ഒരു ഫാമിലിയാണ് ബഷീറിന്റെത്. മഷൂറക്ക് ജനിച്ച കുട്ടിക്കും ഉടനെ യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും തുടങ്ങി വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇവർ മൂന്നുപേരുടെതുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂ ആണ്.