ബഷീർ ബഷിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഒറ്റ ദിവസം കൊണ്ട് 40K ഫോളോവേഴ്സ്..!! പൊന്നോമനയെ കൊഞ്ചിച്ച് മതിയാവാതെ സുഹാനയും ബഷീറും… |Basheer Bashi & Suhana Baby Viral

Basheer Bashi & Suhana Baby Viral Malayalam : മുൻ ബിഗ് ബോസ് താരമായ ബഷീർ ബഷിയുടെ ഭാര്യ മഷൂറ ബഷീർ കഴിഞ്ഞ ദിവസം ഒരാൺകുഞ്ഞിന് ജന്മം നൽകി. ബഷീറിന്റെ ആദ്യ ഭാര്യ ആയ സുഹാനയാണ് കുടുംബത്തിലേക്ക് ഇപ്പോൾ കടന്നു വന്ന ഏറ്റവും ഇളയ രാജകുമാരനെ ആരാധകർക്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിചയപ്പെടുത്തിയത്. വളരെ അപ്രതീക്ഷതമായായിരുന്നു മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും, തുടർന്ന് സിസേറിയൻ വഴി പ്രസവം നടന്നതും.

കുഞ്ഞിനെ മഷൂറ ചേർത്ത് പിടിച്ച ചിത്രമാണ് ബഷീർ ബഷി ആദ്യമായി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇപ്പോൾ പിറന്നു വീഴുമ്പോഴേ ഇളയമകൻ സെലിബ്രിറ്റി ആയിക്കഴിഞ്ഞിരിക്കുകയാണ്. ജനിച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോഴേ കുഞ്ഞിന് ലഭിച്ചത് കണ്ടാൽ അമ്പരന്നുപോകും. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം ആവുന്നത് ആദ്യ ഭാര്യ സുഹാനയും ബഷീർ ബാഷിയും ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ്.

സുഹാന രാജകുമാരനെ ചേർത്ത് പിടിച്ച് കണ്ണുകളടച്ചുള്ള ഒരു ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചു ‘From The Moment You Were Placed In My Arms, You Snuggled Your Way Into My Heart’. ബഷീർ ബഷിയും ഇതുപോലെ തന്റെ കുഞ്ഞ് മകനെ നെഞ്ചോട് ചേർത്ത് നിർത്തി പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ‘Muhammad Ebran Basheer We Made A Wish And You Came True My Cutie Pie’ എന്നാണ് ബഷീർ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിച്ചത്.

നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. മഷു തന്നെ ആണല്ലോ, എക്സക്റ്റലി സൈഗു എന്നിങ്ങനെ നിരവധി കമന്റുകളും കാണാം. കുഞ്ഞിന് ലഭിച്ച ആദ്യ സമ്മാനങ്ങളിൽ ഒന്ന് ഏറ്റവും മൂല്യമുള്ള പേരാണ്. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന്റെ പേര്. ജനിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ എബ്രാന് ഇൻസ്റ്റഗ്രാം പേജ് തുടങ്ങി. ഇതിൽ ഇപ്പോൾ തന്നെ 40K അടുത്ത് ഫോളോവേഴ്സ് ലഭിച്ചു.

Rate this post