ഇവരെ ഒഴിവാക്കാൻ ബാംഗ്ലൂർ!!രക്ഷപെടുവാൻ ഈ താരങ്ങൾക്ക് സ്ഥാനം തെറിക്കും

ഐപിഎൽ 2021-ന് ശേഷം വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെ, പുതിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന് കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ 2022 സീസൺ ആരംഭിച്ചത്. ഈ സീസൺ ആർസിബിക്ക് പ്രകടനം കൊണ്ട് മികച്ചതായിരുന്നുവെങ്കിലും, ടൂർണമെന്റിന്റെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനോട് പരാജയം വഴങ്ങി ഐപിഎൽ കിരീടത്തിന് ഒരു പടി അകലെവച്ച് മടങ്ങാനായിരുന്നു ആർസിബിയുടെ വിധി.

ഐപിഎൽ 2022 മെഗാ താരലേലത്തിൽ ഫ്രാഞ്ചൈസി ഏറെ പ്രതീക്ഷകളർപ്പിച്ച് ടീമിലെത്തിച്ച നിരവധി താരങ്ങൾക്ക് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാതെ വന്നപ്പോൾ, മറ്റുചിലർക്ക് പ്ലെയിംഗ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ പോലും സാധിച്ചില്ല. ഇതോടെ ഐപിഎൽ 2023-ന് മുന്നോടിയായി നിലവിലെ സ്ക്വാഡിൽ നിന്ന് ചില താരങ്ങളെ ഒഴിവാക്കി അവർക്ക് പകരക്കാരെ എത്തിച്ച് ടീമിന്റെ വിടവ് നികത്താനാവും ആർസിബി മാനേജ്മെന്റ് ശ്രമിക്കുക. അങ്ങനെയെങ്കിൽ ആർസിബി സ്‌ക്വാഡിൽ നിന്ന് പുറത്തു പോകാൻ സാധ്യതയുള്ള കളിക്കാർ ആരൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

കഴിഞ്ഞ സീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച താരമാണ് സിദ്ധാർത്ഥ് കൗൾ. ഐപിഎൽ 2022 താരലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയ 32-കാരനായ പേസർ ഒരു മത്സരത്തിൽ മാത്രമാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്. ലഭിച്ച അവസരത്തിലാകട്ടെ ഗുജറാത്ത്‌ ടൈറ്റൻസിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടമില്ലാതെ 4 ഓവറിൽ 43 റൺസ് വഴങ്ങുകയും ചെയ്തു. ഇതോടെ അടുത്ത സീസണ് മുന്നോടിയായി സിദ്ധാർത്ഥ് കൗളിനെ ആർസിബി സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയേക്കും.

2023 സീസണ് മുന്നോടിയായി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാവുന്ന മറ്റൊരു ആർസിബി താരമാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ ഡേവിഡ് വില്ലി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ലഭ്യമല്ലാത്തതിനാൽ ആദ്യ മത്സരങ്ങളിൽ ആർസിബിക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ബാറ്റിംഗിലും ബൗളിംഗിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ വില്ലിക്കായില്ല.

അടുത്ത സീസണ് മുന്നോടിയായി ആർസിബി ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യത കൽപ്പിക്കുന്ന മറ്റൊരു താരമാണ് കരൺ ശർമ്മ. ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗ മികച്ച ഫോമിൽ ആയിരുന്നത്കൊണ്ട് തന്നെ, സീസണിലുടനീളം ലെഗ് സ്പിന്നർക്ക് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. അതിനാൽ ടീമിന്റെ ബൗളിംഗ് കോമ്പിനേഷനിലേക്ക് കരൺ ശർമ്മയെ കൊണ്ടുവരുന്നത് ഭാവിയിലും വളരെ ബുദ്ധിമുട്ടായിരിക്കും.

Rate this post