ജയിച്ചത് മുംബൈ തുള്ളിചാടി കോഹ്ലി 😱ഡാൻസുമായി ഫാഫ്!!ആഹ്ലാദ വീഡിയോ

RCB Enters Playoff :മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഈ മത്സരം വളരെ നിർണായകമായിരുന്നു. കാരണം മുംബൈ നേടിയ വിജയമായിരുന്നു ആർസിബിയുടെ പ്ലേ ഓഫ് ഉറപ്പിച്ചത്.

ആർ‌സി‌ബി കളിക്കാരായ ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയും അവരുടെ സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെയുള്ളവരെല്ലാം ഡിസിക്കെതിരെ ഏറ്റുമുട്ടുമ്പോൾ മുംബൈ ഇന്ത്യൻസിന് വേണ്ടി ആർത്തുവിളിക്കുന്നത് കാണാമായിരുന്നു.ബെംഗളൂരു തങ്ങളുടെ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും പരിശീലകരുടെയും MI vs DC തമ്മിലുള്ള മത്സരം കാണുന്ന ചിത്രങ്ങൾ പങ്കിട്ടു.ഇതിനകം തന്നെ ക്രിക്കറ്റ്‌ ലോകത്തും സോഷ്യൽ മീഡിയയിലും എല്ലാം വളരെ അധികം വൈറലായി മാറുന്നത് ഈ ദൃശ്യങ്ങൾ തന്നെ.

ഇന്നലത്തെ മത്സരം തുടങ്ങുന്നതിന് മുൻപ് 16 പോയിന്റുമായി ആർസിബി നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തായിരുന്നു . അതേസമയം 14 പോയിന്റുമായി ഡിസി അഞ്ചാം സ്ഥാനത്തുമായിരുന്നു . ഋഷഭ് പന്തിന്റെ ടീമിന് ജയിച്ചാൽ ആർസിബിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഐപിഎൽ 2022 പ്ലേഓഫിൽ അവരുടെ ബർത്ത് ഉറപ്പിക്കുമായിരുന്നു.പക്ഷേ മുംബൈ ഇന്ത്യൻസ് ഡൽഹി ടീമിനെ തോൽപ്പിച്ചതോടെ കന്നി ഐപിൽ കിരീടം എന്നുള്ള ബാംഗ്ലൂർ പ്രതീക്ഷകളും ഒരിക്കൽ കൂടി ഉദിച്ചു.

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ തോൽപ്പിച്ച് മുംബൈ വിജയം നേടിയതോടെ ബാംഗ്ലൂർ അവരുടെ പ്ലെ ഓഫ് ഉറപ്പിച്ചു.ജയം മാത്രം ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ് തോൽവിയോടെ പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെ ഒന്നാം ക്വാളിഫൈറിൽ രാജസ്ഥാൻ റോയൽസ് : ഗുജറാത്ത് ടൈറ്റൻസ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒന്നാം എലിമിനെറ്ററിൽ ലക്ക്നൗ ടീമിനെയാണ് ബാംഗ്ലൂർ നേരിടുക.

Rate this post