ആർസിബി.. കോഹ്ലി. കോഹ്ലി 😱😱കാണികൾ ആർപ്പുവിളിക്ക് മാസ്സ് മറുപടി (കാണാം വീഡിയോ )

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്‌ ബംഗളുരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയവുമായുള്ള ബന്ധം നമുക്ക് അറിയാവുന്നതാണ്. പ്രഥമ ഐപിഎൽ സീസൺ മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കളിക്കാരനായ കോഹ്‌ലി, കഴിഞ്ഞ സീസൺ വരെ അവരുടെ നായകനുമായിരുന്നു. ഇപ്പോൾ, എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച ആരംഭിച്ച ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിനിടെ കാണികൾ ആർസിബി എന്നും വിരാട് കോഹ്‌ലി എന്നും ആർപ്പുവിളിച്ചതും തിരിച്ച് കാണികളോട് കോഹ്‌ലി കാണിച്ച പ്രതികരണവും ബംഗളുരുവിലെ ആരാധകരും കോഹ്ലിയും തമ്മിലുള്ള ബന്ധത്തിന്റെ മനോഹര കാഴ്ച്ചയായി.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ക്രീസിലെത്തിയ കോഹ്‌ലിയുടെ പേര് വിളിച്ച് കോഹ്‌ലി നേരിട്ട ആദ്യ പന്ത് മുതൽ കാണികൾ അദ്ദേഹത്തിന് ഭ്രാന്തമായ പിന്തുണ നൽകി. മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായ നിമിഷത്തിൽ ചിന്നസ്വാമിയിലെ ആരാധകർ പക്ഷപാതപരമായി ആഹ്ലാദിച്ചു, കാരണം അടുത്ത ബാറ്റർ കോഹ്‌ലിയാണ്. കോഹ്‌ലി മൈതാനത്തിറങ്ങി പിച്ചിലേക്ക് നീങ്ങിയപ്പോൾ തന്നെ കാണികളുടെ ബഹളം കാതടപ്പിക്കുന്നതായിരുന്നു.

എന്നാൽ, ധനഞ്ജയ ഡി സിൽവയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി വലിയ സ്കോർ കണ്ടെത്താനാകാതെ കോഹ്‌ലി പുറത്താവുകയായിരുന്നു. 48 പന്തുകൾ നേരിട്ട കോഹ്‌ലിക്ക്‌ 2 ബൗണ്ടറികൾ സഹിതം 23 റൺസ് നേടാനെ സാധിച്ചൊള്ളു. എന്നാൽ, വലിയ സ്‌കോർ നേടുന്നതിൽ കോഹ്‌ലി പരാജയപ്പെട്ടെങ്കിലും കോഹ്ലിക്ക് നൽകുന്ന പിന്തുണ കുറക്കാൻ കാണികൾ തയ്യാറായില്ല. ആദ്യ ഇന്നിങ്സിൽ 252 റൺസിന് ഓൾഔട്ടായ ശേഷം ഇന്ത്യ ഫീൽഡ് ചെയ്യാൻ ഇറങ്ങിയപ്പോഴും ആർപ്പുവിളികൾ തുടർന്നു.

സ്‌റ്റേഡിയത്തിന് ചുറ്റും കോഹ്‌ലി, കോഹ്‌ലി എന്ന മുദ്രാവാക്യം മുഴങ്ങിയപ്പോൾ, ആ മനുഷ്യൻ ഗാലറികളിലേക്ക് തിരിഞ്ഞ് ഒരു ഹൃദയ ചിഹ്നം തെളിച്ചു. മറ്റൊരു സന്ദർഭത്തിൽ, കാണികൾ ആർ‌സി‌ബിക്ക് വേണ്ടി ആർപ്പുവിളിക്കാൻ തുടങ്ങിയപ്പോൾ, കോഹ്‌ലി തന്റെ ഇന്ത്യൻ ജേഴ്‌സി മുകളിലേക്ക് ഉയർത്തി അതിനു താഴെയുള്ള ചുവന്ന നിറത്തിലുള്ള വസ്ത്രം വെളിപ്പെടുത്തി.