അവനാരെന്ന് ലോകത്തിനെ കാണിച്ചു: മത്സര ശേഷം വാചാലനായി സഞ്ജു സാംസൺ |Sanju Samson Words

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 200+ മാത്രമല്ല 150-ൽ താഴെയുള്ള ടോട്ടലും തങ്ങൾക്ക് പ്രതിരോധിക്കാനാവും എന്ന് റോയൽസ് ഈ കളിയിലൂടെ തെളിയിച്ചു. പോസ്റ്റ് മാച്ച് ഷോയിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു

“രണ്ടാം ഇന്നിംഗ്‌സിൽ മഞ്ഞുവീഴ്‌ചയില്ലങ്കിൽ, ഞങ്ങൾ നേടിയ ടോട്ടൽ ആവശ്യമുള്ളതിലും 10-15 റൺസ് കുറവാണെന്ന് ഞാൻ കരുതി. പിച്ച് തിരിഞ്ഞ് വേഗതയുള്ളതായി മാറിയതിനാൽ, 150-160 നല്ല ടോട്ടൽ ആകുമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിന് തൊട്ടുമുമ്പ് ഞങ്ങൾ നടത്തിയ ചാറ്റ്, നമ്മൾ 200 പിന്തുടരുമ്പോൾ ഒരു ഗിയർ മാത്രമേ ഉള്ളൂ എന്നതാണ്. എന്നാൽ, 150 പോലുള്ള അത്തരം ടോട്ടലുകൾക്ക്, ബാറ്റ്സ്മാൻമാർക്ക് ഗിയർ മാറ്റേണ്ടി വന്നതിനാൽ സമ്മർദ്ദം ചെലുത്തുക എന്നത് പ്രധാനമാണ്. ഡ്രസ്സിംഗ് റൂം അന്തരീക്ഷവും വളരെ പ്രധാനമാണ്,” സഞ്ജു പറയുന്നു.

ഇത്രയും നാൾ ബാറ്റർമാരുടെ പ്രകടനമാണ് തങ്ങളെ ജയത്തിലേക്ക് നയിച്ചത് എന്ന് പറഞ്ഞ റോയൽസ് ക്യാപ്റ്റൻ, ഈ കളി അതിൽ നിന്ന് വ്യത്യസ്തമായി എന്ന് ചൂണ്ടിക്കാട്ടി. “ഇത്‌ ഒരു മികച്ച ജയമാണ്. ഞങ്ങളുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ മത്സരങ്ങൾ ജയിക്കുന്നതിനിടയിൽ, ഞങ്ങൾ കാത്തിരിക്കുന്ന ഒന്നായിരുന്നു ഇത്. ഏതാണ്ട് എല്ലാവരും മാച്ച് വിന്നിംഗ് പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്,” സഞ്ജു പറഞ്ഞു.

മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ടീമിന് മാന്യമായ ടോട്ടൽ സമ്മാനിച്ച റിയാൻ പരാഗിനേയും സഞ്ജു പരാമർശിച്ചു.”ആദ്യ 15 ഓവറിന് ശേഷം, റിയാൻ പരാഗ് എന്ന ഒരാളിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന്-നാല് വർഷമായി ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, ഇന്ന് അദ്ദേഹം അദ്ദേഹത്തിന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുത്തു,” രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ പറഞ്ഞു.