രണ്ട് തവണ ഒരു മാച്ച് ജയിച്ചു ബംഗ്ലാദേശ് ടീം 😳😳😳കൈകൊടുത്ത് പിരിഞ്ഞ മാച്ചിൽ വീണ്ടും വീണ്ടും ട്വിസ്റ്റ്‌

ഒരിക്കൽ കൂടി ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ഈ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് അത്ഭുതങ്ങളും അമ്പരപ്പും സൃഷ്ടിക്കുകയാണ്. വീണ്ടും ട്വിറ്റും സസ്പെൻസും അവസാന ഓവറുകളിൽ നിറഞ്ഞുനിന്ന മാച്ചിൽ സിംബാബ്വെക്ക് എതിരെ നാടകീയ ജയം നേടി ബംഗ്ലാദേശ് ടീം. അവസാന ബോളിൽ നോ ബോൾ അടക്കം സംഭവിച്ച മത്സരത്തിൽ 3 റണ്‍സ് വിജയമാണ് ബംഗ്ലാദേശ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ടീം ഉയർത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത് എങ്കിലും അവസാന ഓവറിലെ വണ്ടർ ട്വിസ്റ്റുകൾ തന്നെയാണ് മത്സരത്തെ ആവേശമാക്കി മാറ്റിയത്.അവസാന ബോളിൽ സിംബാബ്വെക്ക് ജയിക്കാൻ അഞ്ച് റൺസ് കൂടി വേണമെന്നിരിക്കെ ബംഗ്ലാദേശ് താരമായ മൊസഡെക് ഹോസൈൻ എറിഞ്ഞ പന്തില്‍ റണ്‍സ് ഒന്നും തന്നെ നേടാന്‍ സ്ട്രൈക്ക് എൻഡിലെ ബാറ്റ്‌സ്മാനായ മുസാരബനിയ്ക്ക് സാധിച്ചില്ല.

4 റൺസ് വിജയം നേടിയെന്ന് കരുതി ബംഗ്ലാദേശ് താരങ്ങൾ ജയം വൻ രീതിയിൽ സെലിബ്രേറ്റ് ചെയ്യുകയും കൂടാതെ ഇരുടീമിലെയും താരങ്ങൾ കൈകൊടുത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങി പിരിയുകയും ചെയ്തു.പക്ഷെ പിന്നീട് ഈ ബോൾ നോ ബോൾ എന്നുള്ള തീരുമാനം എത്തിയത് ഞെട്ടലായി മാറി.

സ്റ്റംപിന്റെ മുന്നില്‍ എത്തി വിക്കറ്റ് കീപ്പര്‍ പന്ത് പിടിച്ചു എന്ന് പറഞ്ഞാണ് അമ്പയർമാർ ഇത് നോ ബോൾ വിളിക്കുകയും ചെയ്തത്. ഇതോടെ ലാസ്റ്റ് ബോൾ ഫ്രീ ഹിറ്റിൽ ജയിക്കാൻ നാല് റൺസ് വേണമെന്നിരിക്കെ അവസാന ബോളിൽ വീണ്ടും റൺസ് നേടാൻ സിംബാബ്വെക്ക് കഴിഞ്ഞില്ല. ഗ്രൂപ്പിൽ രണ്ടാം ജയമാണ് ബംഗ്ലാദേശ് നേടിയത്.