
ചെറുപഴം കൊണ്ട് രുചികരമായ ജാം!! കുട്ടികൾക്ക് സ്കൂളിൽ ബ്രെഡിനൊപ്പം കൊടുത്തു വിടാവുന്ന ഫ്രഷ് ജാം | Banana Jam Recipe
ആദ്യം തന്നെ 10 മുതൽ 20 എണ്ണം ചെറുപഴം തൊലി കളഞ്ഞ് മാറ്റി വയ്ക്കുക. അതിനു ശേഷം പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കണം. ശേഷം അരിഞ്ഞെടുത്ത പഴക്കഷണങ്ങൾ കുക്കറിലേക്ക് ഇട്ട് അതിന് മുകളിലേക്ക് കുറച്ചു
വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. പഴം മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഇവിടെ ആവശ്യമായ വരുന്നുള്ളൂ. ശേഷം കുക്കർ രണ്ട് വിസിൽ അടിപ്പിച്ചു എടുക്കണം.

കുക്കറിന്റെ വീസിൽ പോയി ഒന്ന് ചൂടാറി വരുമ്പോൾ പഴം വെള്ളത്തോടെ ഒരു അരിപ്പയിലേക്ക് ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഉടച്ചു കൊടുക്കുക. അപ്പോൾ അതിൽ നിന്നുള്ള സത്തെല്ലാം ലഭിക്കുന്നതാണ്. ശേഷം ഇത് ഒരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ കുറുക്കിയെടുക്കുകയാണ് വേണ്ടത്. സ്റ്റൗ ഓൺ ചെയ്ത ശേഷം പഴത്തിന്റെ വെള്ളം നല്ലതുപോലെ ഇളക്കി കൊടുക്കുക. ഈയൊരു സമയത്ത് തന്നെ മൂന്ന് ഗ്രാമ്പൂ, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
ഇത് നല്ലതുപോലെ കുറുകി കട്ടി പരുവത്തിൽ വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം നല്ലതുപോലെ ചൂടാറിക്കഴിഞ്ഞാൽ അത് ഒരു ജാറിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്. ഈ ഒരു ജാം ഇരിക്കുന്തോറും നല്ലതുപോലെ കട്ടിയായി വരുന്നതാണ്. ഇപ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ പഴം കൊണ്ടുള്ള ജാം തയ്യാറായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Banana Jam Recipe