ചെറുപ്പഴവും ബീറ്റ്‌റൂട്ടും വീട്ടിൽ ഉണ്ടോ? കിടിലൻ ഒരു ജ്യൂസ്‌ ഉണ്ടാക്കി നോക്കിയാലോ? | Banana & Beetroot Juice Recipe

Banana & Beetroot Juice Recipe Malayalam : എല്ലാവരുടെയും വീട്ടിലും എപ്പോഴും ഉണ്ടാവുന്ന ഒരു ഫലമാണ് ചെറുപഴം. എന്ത് അസുഖം ഉള്ളവർക്കും കഴിക്കാവുന്ന ഒന്നാണ് ഈ പഴം. ചെറുപഴം അങ്ങനേ കഴിക്കുന്നത് കൂടാതെ ഇത് ഉപയോഗിച്ച് പായസം, ജാം ഒക്കെ ഉണ്ടാക്കാവുന്നതാണ്. അതു പോലെ തന്നെ ചെറുപഴം ഉപയോഗിച്ച് ജ്യൂസും ഉണ്ടാക്കാവുന്നതാണ്. ഈ ജ്യൂസ്‌ കുടിക്കുന്നത് കുട്ടികൾക്കും ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ ഉപയോഗപ്രദമാണ്.

ചെറുപഴത്തിന്റെ ഒപ്പം ബീറ്റ്റൂട്ട് കൂടി ചേരുമ്പോൾ രുചി കൂടുന്നതിന് ഒപ്പം തന്നെ പോഷകഗുണങ്ങളും ഏറും. രക്തത്തിൽ ഹീമോഗ്ലോബിൻ കുറവ് ഉള്ളവർക്ക് ഏറെ ഉപകാരപ്രദമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് പച്ചക്ക് അരച്ച് കുടിച്ചാൽ തന്നെ കൗണ്ട് കൂടുന്നതാണ്.

Banana & Beetroot Juice Recipe
Banana & Beetroot Juice Recipe

ഈ ജ്യൂസ്‌ ഉണ്ടാക്കാനായി ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിക്കണം. അതിന് ശേഷം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചിട്ട് ഈ കഷ്ണങ്ങൾ അതിലേക്ക് മാറ്റി നല്ലത് പോലെ വേവിക്കണം. ഇത് തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയതിന് ശേഷം നല്ലത് പോലെ അരയ്ക്കണം. അതിനു ശേഷം ചെറുപഴം അരിഞ്ഞു ചേർക്കണം. ഇതോടൊപ്പം തന്നെ കുറച്ചു പാലും പഞ്ചസാരയും ഏലയ്ക്ക പൊടിയും കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കണം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇവ ഒഴിവാക്കാം.

ചെറുപഴത്തിന്റെ ചെറിയ കഷ്ണങ്ങൾ കടിക്കാൻ കിട്ടുന്നത് രസമാണ്. നല്ല മധുരവും തണുപ്പും ഉള്ള ഈ ജ്യൂസ്‌ ആരോഗ്യത്തിനും നല്ലതാണ്. ഒരിക്കൽ കുടിച്ചാൽ കുട്ടികൾ വീണ്ടും വീണ്ടും ഉണ്ടാക്കി കൊടുക്കാനായി പിന്നാലെ നടക്കും. ശരീരത്തിന് ദോഷമായ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് തന്നെ ധൈര്യമായി മക്കൾക്ക് നൽകുകയും ചെയ്യാം. ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകളും ഉണ്ടാക്കേണ്ട വിധവും വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. Banana & Beetroot Juice Recipe

 

Rate this post