ബാൽസം ചെടിയിൽ നിറയെ പൂക്കൾ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി!! ബാൽസം ചെടി പരിപാലിക്കാനുള്ള ആ രഹസ്യം ഇതാണ്.. | Balsam Plant Growing Tips
Balsam Plant Growing Tips Malayalam : നല്ല പൂക്കളോടുകൂടി വിരിഞ്ഞു നിൽക്കുന്ന ചൈനീസ് ബാൾസം ചെടി എങ്ങനെ കൃഷി ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യമായി കുറച്ചു മണ്ണ് എടുത്തതിനു ശേഷം അതിലേക്ക് മണൽ നിറച്ച് കൊടുക്കുക. അടുത്തതായി ഇതിലേക്ക് ചേർക്കേണ്ട ചാണകപ്പൊടി ആണ്. ചാണകപ്പൊടി കിട്ടാൻ ബുദ്ധിമുട്ടുള്ളവർ ജൈവവളം
ഏതെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ കുറച്ച് കരിയില നല്ലതുപോലെ പൊടിച്ച് ഇട്ടു കൊടുത്തു നല്ലപോലെ ഒന്നു മിക്സ് ചെയ്തു എടുക്കുക. ചെടി നല്ലതുപോലെ തിങ്ങി നിറഞ്ഞ് വരുവാനായി എടുക്കേണ്ടത് ഒരു ചെറിയ പ്ലാസ്റ്റിക് ബേസിൻ ആണ്. ബേസിനിൽ കുറച്ചു തുള ഇട്ടതിനുശേഷം നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന പോർട്ടിംഗ് മിക്സ് ഇതിലേക്ക് ഇട്ടു കൊടുക്കുക.

എന്നിട്ട് കുറച്ചു മണ്ണ് ഇളക്കിമാറ്റി ചെടി അതിലേക്ക് നടാവുന്നതാണ്. നട്ടതിനു ശേഷം ഒരു രണ്ടാഴ്ച കഴിയുമ്പോൾ ചെടിയിൽ പുതിയ കിളിർപ്പുകൾ ഉണ്ടായിവരും. ആ സമയത്ത് തല ഭാഗം കട്ട് ചെയ്തു മാറ്റി കൊടുക്കുകയാണെങ്കിൽ പുതിയ കിളിർപ്പുകൾ ഒരുപാട് ശാഖകളായി വളർന്നുവരുന്നത് കാണാം. ഏകദേശം രണ്ടു മാസം കഴിയുമ്പോഴേക്കും നല്ല ഭംഗിയിൽ പൂക്കൾ
വിരിഞ്ഞു വരുന്നതായി കാണാം. ചെടി നട്ടു കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോഴേക്കും ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി മിക്സ് ചെയ്തിട്ട് കൊടുക്കാം. കൂടാതെ ഏകദേശം പൂമൊട്ടുകൾ വളർന്നുവരുമ്പോൾ എം പി കെ 19 19 19 നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് ചെടികൾക്ക് വളരെ നല്ലതാണ്. Video credit : J4u Tips