ലാലേട്ടൻ മടിയിലിരിക്കുന്നവരെ മനസ്സിലായോ 😱ഇന്നത്തെ സൂപ്പർ സ്റ്റാറുകളാണ് അവർ

മലയാള മിനിസ്‌ക്രീനിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂപ്പർ ഹിറ്റായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. കുടുംബ പ്രേക്ഷകർ അടക്കം വളരെ ആവേശപൂർവ്വം ഏറ്റെടുത്ത ഈ ഒരു പരമ്പര യിൽ ശ്രദ്ധേയ റോളുമായി എത്തുന്നത് മലയാളികൾക്ക് അടക്കം പ്രിയപ്പെട്ട ഗോപിക അനിലാണ്.

മോഹൻലാൽ നായകനായ ബാലേട്ടൻ സിനിമയിൽ ബാല താരമായി ഞെട്ടിച്ച ഗോപിക അനിലിന് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ഫാൻ ബേസുണ്ട്.ഇപ്പോൾ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയം കവരുന്ന ഗോപികക്ക് ഏറെ ആരാധകരാണുള്ളത്.

സീരിയലിലെ ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഒന്ന് തന്നെയാണ്. നടി ഷഫ്‌നയുടെ ഭർത്താവ് സജിനാണ് സാന്ത്വനത്തിൽ അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്നശ്രദ്ധേയമായ കഥാപാത്രമായെത്തുന്നത്. ശിവനും അഞ്ജലിയും പ്രേക്ഷകഹൃദയം കവരുമ്പോൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സജിൻ ചേട്ടനുമായി നല്ല കെമിസ്ട്രിയിലാണ്.

കുട്ടിക്കാലത്ത് തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരങ്ങളാണ് ഗോപികയും ഒപ്പം അനിയത്തിയും കീർത്തനയും. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഇരുവരും കൊച്ചുമിടുക്കികളായി പ്രേക്ഷകമനം കവരുകയായിരുന്നു.ഇപ്പോൾ ഇരുവരും ഒരുമിച്ച് അഭിനയിച്ച ബാലട്ടൻ സിനിമയിലെ ചിത്രങ്ങൾ പുറത്തേക്ക് എത്തുകയാണ്.

Rate this post