എത്ര റൺസ്‌ അടിച്ചാലും ഞങ്ങൾ പോരാടും :പുത്തൻ സ്റ്റൈലിനെ പുകഴ്ത്തി ബെയർസ്റ്റോ

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം അതിന്റെ ആവേശകരമായ അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരത്തിന്റെ ഓരോ ദിനവും കളിയുടെ ആധിപത്യം ടീമുകൾക്കിടയിൽ മാറിമറിയുമ്പോൾ, അഞ്ചാം ദിനം കാത്തിരിക്കുന്നത് മത്സരത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളാണ് എന്ന് തന്നെ പറയാം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ചയായിരുന്നു ഫലം.

എന്നിരുന്നാലും, ഇംഗ്ലീഷ് ബാറ്റർ ജോണി ബെയർസ്റ്റോ (104) സെഞ്ച്വറി പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ടിനെ ഫോളോ-ഓൺ വഴങ്ങുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോൾ, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് പ്രതീക്ഷവെക്കുന്നത് ജോണി ബെയർസ്റ്റോയിൽ തന്നെയാണ്. ജോണി ബെയർസ്റ്റോ (72*), ജോ റൂട്ട് (76*) എന്നിവരാണ് ഇംഗ്ലണ്ടിനായി ഇപ്പോൾ ക്രീസിൽ തുടരുന്നത്.

ഈ സമയം വലിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് എന്നാണ് ജോണി ബെയർസ്റ്റോയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. “മത്സരത്തിൽ ഇംഗ്ലണ്ട് ഒരുപാട് സമയം പിന്നിലായിരുന്നു. എന്നാൽ, ടോസ് സമയത്ത് ബെൻ (സ്റ്റോക്സ്) പറഞ്ഞിരുന്നു, ഞങ്ങൾ ചേസ് നേരിടേണ്ടി വരുമെന്ന്. അതുകൊണ്ട് തന്നെ ഞങ്ങൾ അതിന് ഒരുങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ, ഞങ്ങൾ അത് ഭംഗിയായി ചെയ്യുന്നു. ഞങ്ങളുടെ അക്കൗണ്ട് ഇനിയും ക്ലോസ് ചെയ്തിട്ടില്ല,” ബെയർസ്റ്റോ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി.

മത്സരത്തിനിടെ, കോഹ്‌ലിയുമായി ഉണ്ടായ വാക്പോരിനെ കുറിച്ചും ബെയർസ്റ്റോ പ്രതികരിച്ചു. “ഞങ്ങൾ കഴിഞ്ഞ 10 വർഷമായി പരസ്പരം മത്സരിക്കുന്നവരാണ്. ടെസ്റ്റിൽ ഞങ്ങൾ നല്ല മത്സരാർത്ഥികളാണ്. ജയിക്കാനായി എന്തും ചെയ്യും. അതിനെ അങ്ങനെ കണ്ടാൽ മതി. അത് ഞങ്ങളുടെ. അത്സരത്തോടുള്ള ആവേശമാണ് പ്രകടമായത്,” ബെയർസ്റ്റോ പ്രതികരിച്ചു. നിലവിൽ ഒരു ദിനവും 7 വിക്കറ്റും ശേഷിക്കേ, 119 റൺസാണ് ഇംഗ്ലണ്ടിന് ജയിക്കാൻ ആവശ്യമായിയുള്ളത്.