നൂറ്റാണ്ടിലെ അത്ഭുത ഷോട്ട് 😱😱😱ബെയർസ്റ്റോയുടെ പുത്തൻ ഷോട്ട് ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. ഇതോടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനൊപ്പമെത്തി (1-1). സോഫിയ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 58 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റൂസവ് 55 പന്തിൽ 10 ഫോറും 5 സിക്സും സഹിതം 96* റൺസ് നേടി പുറത്താകാതെ നിന്നു. റൂസവ് തന്നെയാണ് കളിയിലെ താരം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, റീസ ഹെൻഡ്രിക്സ് (32 പന്തിൽ 53), റൂസവ് എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. അതേസമയം, 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിലെ വിക്കറ്റ് നഷ്ടം തിരിച്ചടിയായി.

ഇതോടെ, ആതിഥേയരായ ഇംഗ്ലണ്ട് 16.4 ഓവറിൽ 149 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടബ്‌റൈസ് ഷംസി, ആന്റിലെ ഫെഹ്ലുക്വായോ എന്നിവർ മൂന്നു വീതം വിക്കറ്റുകളും, ലുങ്കി എങ്കിടി 2 വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ, ജോണി ബെയർസ്റ്റോ (30), ക്യാപ്റ്റൻ ജോസ് ബട്ട്ലർ (29), മൊയീൻ അലി (28), ജെയ്സൺ റോയ് (20), ലിയാം ലിവിങ്സ്റ്റൺ (18) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

എന്നാൽ, ഇന്നിംഗ്സിനിടെ ബെയർസ്റ്റോ തൊടുത്ത ഒരു ഷോട്ട് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായി. ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ, കാഗിസോ റബാഡ ലെഗ് ലൈനിലേക്ക് ഒരു യോർക്കർ എറിഞ്ഞപ്പോൾ, അതിനെ അതി വിദഗ്ധമായി ആണ് ബെയർസ്റ്റോ നേരിട്ടത്. റബാഡയുടെ യോർക്കറിനെ തന്റെ കാലുകൾക്കിടയിലൂടെ ബെയർസ്റ്റോ ഫൈൻ ലെഗ്ഗിലേക്ക് ബൗണ്ടറി പായിച്ചപ്പോൾ കമന്റെറ്റർമാർ വരെ അമ്പരന്നു. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ കണ്ട ക്രിക്കറ്റ് ആരാധകർ, ഇങ്ങനെയും ഒരു ഷോട്ട് എടുക്കാൻ സാധിക്കുമോ എന്ന് ചിന്തിച്ചു പോയി.