ഇതെന്ത് വണ്ടർ ക്യാച്ച്😱😱ഷോക്കിംഗ് ക്യാച്ചിൽ ഞെട്ടിച്ച് ബെയർസ്റ്റോ!! വീഡിയോ

ഇംഗ്ലണ്ട് – ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ലോഡ്സിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിന് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സണും മാറ്റി പോട്ട്സും നടത്തിയ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ന്യൂസിലാൻഡ് ബാറ്റർമാർ അതിവേഗം കൂടാരം കയറി.

ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ തന്നെ ന്യൂസിലാൻഡ് ഓപ്പണർ വിൽ യങിനെ മടക്കി വെറ്റെറൻ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ആണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ജെയിംസ് ആൻഡേഴ്സന്റെ ഒരു ഗുഡ് ലെങ്ത് ബോൾ നേരിടാൻ ശ്രമിച്ച യങിന് പിഴച്ചതോടെ, ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ സ്ലിപ്പിൽ നിൽക്കുന്ന ജിമ്മി ബെയർസ്റ്റോ മനോഹരമായ ഒരു ഡൈവിലൂടെ ഒറ്റകയ്യിയിൽ ക്യാച്ച് എടുക്കുകയായിരുന്നു.

ന്യൂസിലാൻഡ് ബാറ്റർമാരിൽ ആർക്കും തന്നെ അധികനേരം പിടിച്ചുനിൽക്കാനാകാതെവന്നതോടെ ആദ്യദിനം ടീ ബ്രേക്കിന് കളി പിരിയുന്നതിനു മുൻപ് തന്നെ ന്യൂസിലാൻഡ് ടീം ഡഗ്ഔട്ടിലെത്തി. ഓപ്പണർമാരായ വിൽ യങ്‌ (1), ടോം ലഥാം (1), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (2), ഡിവോൺ കോൺവെ (3) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.

ഡി ഗ്രാൻഡ്ഹോം പുറത്താകാതെ 42* റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. സീനിയർ താരം ടിം സൗത്തിയും (26) വാലറ്റത്ത് ടീമിനായി മാന്യമായ പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സണും മാറ്റി പോട്ട്സും 4 വീതം വിക്കറ്റുകൾ വീഴ്ത്തി. സ്റ്റുവർട്ട് ബ്രോഡും ബെൻ സ്റ്റോക്സും ഓരോ വിക്കറ്റും വീഴ്ത്തി കോട്ട പൂർത്തിയാക്കി.