അയ്യേ പറ്റിച്ചേ 😱😱ബാദോനിയെ പറ്റിച്ച ബോൾ!! ചിരിയടക്കാൻ കഴിയാതെ കാണികൾ

ഐപിഎൽ 15-ാം പതിപ്പിലെ പുതുമുഖങ്ങൾ തമ്മിലുള്ള ടൂർണമെന്റിലെ രണ്ടാം അംഗത്തിലും ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റൻസിന് ജയം. ചൊവ്വാഴ്ച്ച (മെയ്‌ 10) നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ 62 റൺസ് ജയമാണ് ഗുജറാത്ത്‌ ടൈറ്റൻസ് നേടിയത്. ഇതോടെ, 12 കളികളിൽ നിന്ന് 18 പോയിന്റുമായി ഗുജറാത്ത്‌ ടൈറ്റൻസ് ഐപിഎൽ പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു.

അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗിൽ (65*) ബാറ്റിംഗിലും 4 വിക്കറ്റ് പ്രകടനവുമായി സ്പിന്നർ റാഷിദ്‌ ഖാൻ ബൗളിംഗിലും ഗുജറാത്ത്‌ ടൈറ്റൻസിന്റെ ജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. പൂനെയിലെ എംഎസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസ് നിശ്ചിത ഓവറിൽ 144 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ എൽഎസ്ജി 82 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു.

പൂർണ്ണ തോതിൽ ടൈറ്റൻസ് ആധിപത്യം പുലർത്തിയ മത്സരത്തിൽ, ടൈറ്റൻസിന്റെ ബാറ്റിംഗ് ഇന്നിംഗ്സിൽ രസകരമായ ഒരു സംഭവത്തിന്‌ ക്രിക്കറ്റ്‌ ലോകം സാക്ഷികളായി. ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ, അവസാന റൗണ്ട് വെടിക്കെട്ടിനായി ടൈറ്റൻസ് ഓൾറൗണ്ടർ രാഹുൽ തെവാത്തിയ ഒരുങ്ങി നിൽക്കുമ്പോൾ, എൽഎസ്ജി ഫീൽഡർ ആയുഷ് ബഡോണിയുടെ മണ്ടൻ തീരുമാനം തെവാത്തിയയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.

ആവേശ് ഖാൻ എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം ഡെലിവറി തെവാത്തിയ ഒരു പുൾ ഷോട്ടിലൂടെ നേരിട്ടപ്പോൾ, ബാക്ക്വാർഡ് സ്‌ക്വയറിൽ ഫീൽഡ് ചെയ്തിരുന്ന ബഡോണിക്ക് ക്യാച്ച് എടുക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ, അൽപ്പം പുറകിലേക്ക് ഇറങ്ങി ബൗണ്ടറിയിൽ നിന്ന് പന്തിനെ തടയാനായിരുന്നു ബഡോണിയുടെ തീരുമാനം. പക്ഷെ, ബഡോണിയുടെ മുന്നിൽ ബൗൺസ് ചെയ്ത ബോൾ, ഫീൽഡറുടെ വലത് വശത്തേക്ക് ദിശ മാറി, എന്നിരുന്നാലും ബോൾ തട്ടിയിടാൻ ബഡോണി ഒരു ശ്രമം കൂടി നടത്തിയെങ്കിലും അതിലും പരാജയപ്പെട്ടതോടെ ബോൾ ബൗണ്ടറി ലൈൻ മറികടന്നു.