മാക്സിമം പ്രെഷർ നൽകാൻ നോക്കി പക്ഷേ അവൻ!! തോൽവിക്ക് കാരണവുമായി ബാബർ അസം

ഇന്ത്യ: പാകിസ്ഥാൻ ക്ലാസ്സിക്ക് പോരാട്ടത്തിൽ ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ജയം. അത്യന്തം സസ്പെൻസ് അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഹാർദിക്ക് പാണ്ട്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ടീം ഇന്ത്യക്ക് 5 വിക്കെറ്റ് ജയം ഒരുക്കിയത്.

ലോകകപ്പിൽ അവസാനമായി രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ടീം ഇന്ത്യയെ ബാബർ അസവും സംഘവും 10 വിക്കറ്റിനാണ് തോൽപ്പിച്ചത്. ഈ ഒരു നാണക്കേടിന് ഇന്നലത്തെ മിന്നും ജയത്തോടെ അന്ത്യം കുറിക്കാനും ടീം ഇന്ത്യക്ക് കഴിഞ്ഞു.ഇന്നലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ജയത്തെ പ്രശംസിച്ച പാകിസ്ഥാൻ നായകനായ ബാബർ അസം ഇന്ത്യൻ നിരയിൽ തിളങ്ങിയ ഹാർദിക്ക് പാണ്ട്യയെ പുകഴ്ത്തി.

ഇന്നലെ മത്സരശേഷം പാക് നായകൻ ബാബർ അസം ഇപ്രകാരം പറഞ്ഞു. “ഞങ്ങൾ നന്നായി ബൗൾ ചെയ്തുവെന്നാണ് വിശ്വാസം.എങ്കിലും പ്രതീക്ഷിച്ച ടോട്ടലിലേക്ക് എത്താനായില്ല. ഞങ്ങൾ 10-15 റൺസ്‌ ഷോർട്ട് ആയി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.അതാണ്‌ തോൽവി കാരണം. വാലറ്റം കുറച്ചു റൺസ്‌ കൂട്ടി ചേർത്തത് നിർണായകമായി ” ബാബർ അസം അഭിപ്രായം വിശദമാക്കി.

” ഇന്ത്യൻ ടീമിന് മുകളിൽ മാക്സിമം പ്രെഷർ കൊടുക്കാനാണ് ഞങ്ങൾ ശ്രമിച്ചത് എങ്കിലും ഹാർദിക്ക് പാണ്ട്യ അതെല്ലാം സമർഥമായി നേരിട്ടു. ” ക്യാപ്റ്റൻ നിരീക്ഷിച്ചു.

Rate this post