പഴയ സൗത്താഫ്രിക്കയെ അയാൾ സമ്മാനിക്കുമോ 😱ക്യാപ്റ്റൻ ബാവുമ കയ്യടി നെടുമ്പോൾ

എഴുത്ത് : പ്രണവ് തെക്കേടത്ത്;’ക്യാപ്റ്റൻസി സ്കിൽ ‘എന്നുള്ളത് നൈസര്ഗികമായി ലഭിക്കേണ്ട ഒരു ഗുണം തന്നെയാണ് ,അത്തരം കഴിവുകളെ തിരിച്ചറിഞ്ഞു നൽകുന്ന നായക സ്ഥാനം ഒരു ടീമിന്റെ തലവര എങ്ങനെ മാറ്റി മറിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഭവൂമ എന്ന നായകനിലൂടെ തെളിയിക്കപ്പെടുന്നത് .

ട്വൻറി ട്വൻറി വേൾഡ് കപ്പിൽ തന്നെ അയാളുടെ നായക മികവ്‌ അയാൾ വ്യക്തമാക്കുന്നുണ്ട് ,ഇപ്പോൾ ഇന്ത്യയുടെ ശക്തരായ പ്ലെയിങ് 11നെ വൈറ്റ് വാഷ് ചെയ്തുകൊണ്ട് സൗത്താഫ്രിക്കൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനൊരു ‘നായകനുണ്ടെന്ന’ചിന്തകൾ സമ്മാനിച്ചു മുന്നേറുകയാണ് ബവൂമറബാഡയും നോർജെയും ഇല്ലാത്തൊരു ബോളിങ് യൂണിറ്റ് ,അവിടെ അദ്ദേഹത്തിന് ലഭിച്ച റിസോഴ്സ്സസ്സ് അയാൾ ഉപയോഗിച്ച രീതി തന്നെ അത്രയും ഇമ്പ്രെസ്സിവ് ആയിരുന്നു ,കളി കൈവിട്ടു പോവുന്നെന്ന ചിന്തകൾക്കിടയില് അദ്ദേഹം വരുത്തുന്ന ബോളിങ് മാറ്റങ്ങൾ

സ്വീപ് ഷോട്ട് കളിക്കാൻ പൊതുവെ ഇഷ്ടപെടാത്ത കൊഹ്‌ലിക്കെതിരെ ആദ്യ ഏകദിനത്തിൽ ഷംസിയെ കൊണ്ട് സ്വീപ് ഷോട്ടിലേക്ക് ആനയിപ്പിക്കുന്ന ബോളിങ് ആൻഡ് ഫീൽഡ് പ്ലെസ്‌മെന്റ്സ് ,ഡെത് ബോളിങിലേക്ക് എത്തിപ്പെടുന്ന ഷംസി എന്ന സ്പിന്നർ ,മാർക്രം എന്ന പാർട്ട് ടൈം സ്പിന്നറിനെ പോലും അമ്പരിപ്പിച്ചു കൊണ്ട് പവർപ്ളേയിൽ അയാൾക്ക് ലഭിക്കുന്ന ലോങ്ങ് സ്പെൽ

അയാളിലെ നായകൻ അവിസ്മരണീയമാക്കുന്ന ഇത്തരം നിമിഷങ്ങൾക്കിടയിൽ ആദ്യ ഏകദിനത്തിലെ ഇരു തല മൂർച്ചയുള്ള വാളെന്ന വിശേഷണത്തിലൂടെ ഭവൂമ സ്വന്തമാക്കുന്ന ശതകവും ഇമ്പ്രെസ്സിവ് knock ആയിരുന്നു.ടീമിലെ മികച്ച കളിക്കാരന് പിറകെയല്ല ക്യാപ്റ്റൻസിയുമായി സഞ്ചരിക്കേണ്ടത് ക്യാപ്റ്റൻസി സ്കില്ലുകൾ തുറന്നു കാട്ടുന്ന വ്യക്തികൾക്കാണ് ആ പദവി സമ്മാനിക്കേണ്ടതെന്ന് ഭവൂമ ഓർമിപ്പിക്കുകയാണ് .