ഇത് അസീസ് എം ടിയുടെ കളി ജീവിതം .

0

ഇത് അസീസ് നാദാപുരം. പ്രവാസ ലോകത്തു ഞങ്ങൾക്ക് കിട്ടിയ വരദാനം കച്ചവടത്തിന്റെയും കളരി പയറ്റിന്റെയും നാട്ടിൽ നിന്നും ഇന്ത്യൻ വോളി ബോളിന്റെ കലവറ ആയ നാദാപുരത്തിന്റെ മണ്ണിൽ നിന്നും ഉദിച്ചുയർന്ന അപൂർവ്വം താര രാജാവ് . മുൻനിരയിൽ എതിരാളികളെ തന്റെ പ്രതിരോധ കോട്ട കൊണ്ട് വരിഞ്ഞു മുറുക്കി അതെ സമയം വായുവിൽ ഉയർന്നു വരുന്ന പന്തിനെ എതിരാളികളുടെ നെഞ്ചിലേക്ക് മിന്നൽ വേഗത്തിൽ സ്മാഷുകൾ ഉതിർക്കുന്ന താരമായും പിൻനിരയിൽ പ്രതിരോധത്തിലെ പാളിച്ച മുതൽ എടുത്തു എതിർ കോർട്ടിൽ നാശം വിതക്കുന്ന ഒറ്റയാൻ ആയി ആടി തിമിർക്കുന ഓൾ റൗണ്ടർ ആയും ഇൗ നാദാപുരത്തുകാരനെ കാണാം വോളിബോള്‍ കളത്തിൽ ഇന്ന് പുതിയ തല മുറയിലെ കളിക്കാർക്ക് ഒരു റോൾഡ് മോഡൽ ആക്കാൻ പറ്റിയ താരം. ഇന്ത്യൻ വോളിബോൾ കളിയിലേക്ക് എത്തിപ്പെട്ട അസീസ് നാദാപുരം. നാദാപുരത്തെ എം.ടി സൂപ്പി ഹാജിയുടെയും പാത്തൂട്ടി ഹജ്ജുമ്മയുടെയും പത്തു മക്കളിൽ 8ആമത്തെ മകനായിയിരുന്നു അസീസ്.

MT Azees

ചെറുപ്പ കാലം മുതലെ ഇദ്ദേഹത്തിനു ക്രിക്കറ്റ്‌ എന്ന കളിയോട് ആയിരുന്നു താല്പര്യം. നാദാപുരം യുപി സ്കൂൾ പഠനകാലത്തു തന്നെ ക്രിക്കറ്റ്‌ ഫീൽഡിലേക്ക് കടന്നു വന്ന ഇദ്ദേഹം എന്നും വൈകീട്ട് സ്കൂളിൽ നിന്നും മറ്റെങ്ങും തങ്ങാതെ നേരെ വീട്ടിലേക്കായിരുന്നു വരവ്. ആ വരവ് എന്തിനായിരുന്നു എന്ന് ചോദിച്ചാൽ നാട്ടിൽ തന്നെ കുറച്ചകലെ ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു അവിടെ ചെന്നു തന്റെ ഇഷ്ട വിനോദമായിരുന്ന ക്രിക്കറ്റ്‌ കളിക്കാൻ ആയിരുന്നു. ഈ ക്രിക്കറ്റ്‌ കളിക്കുവാനായി അദ്ദേഹം അൽപ്പം അകലേക്ക്‌ നടന്നായിരുന്നു പോവാറുള്ളത്, പോവുന്ന വഴിയിൽ ഒരു വോളീബോൾ കോർട്ടും പാസ്സ് ചെയ്യണം. എന്ത് ചെയ്യാനാ ആശാനു പണ്ടേ നല്ല ഉയരകൂടുതൽ ഉള്ള വ്യക്തിയായിരുന്നു എങ്കിലും ക്രിക്കറ്റ്‌ കളി ജീവനായതുകൊണ്ട് ആ വോളീബോൾ കളി നടക്കുന്ന ഭാഗത്തേക്കെ ശ്രദ്ധിക്കുകയില്ലായിരുന്നു. ഇങ്ങനെ തുടർന്ന ഇദ്ദേഹത്തിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്താണ് ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തി ക്രിക്കറ്റ്‌ കളിക്കാൻ പോവുന്ന വഴിയിൽ വോളീബോൾ കോർട്ടിൽ നിന്നും ഒരു അയൽവാസി വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അവിടേക്ക് പോയപ്പോൾ അവിടെ തന്നെക്കാൾ പ്രായം കൂടിയ ആളുകൾ കളിക്കാൻ വേണ്ടി തയ്യാറെടുക്കുന്നു, അവിടെ ഉണ്ടായിരുന്ന കളിക്കാർ ആളെ തികയ്ക്കാൻ എന്ന പോലെ ഉയരകൂടുതൽ ഉള്ള അതുവരെ വോളീബോൾ ജീവിതത്തിൽ കളിക്കാത്ത ഇദ്ദേഹത്തെ പിടിച്ചു കോർട്ടിൽ ഇറക്കി. ആ ഒരു കളി അങ്ങനെ പതിയെ പതിയെ സ്ഥിരമായി കളിക്കാനും നാട്ടിലുള്ള വൈകുന്നേരത്തെ കളിക്കാരുടെ ശിക്ഷണത്തിൽ പതിയെ വോളീബോൾ കളിക്കാനും പഠിച്ചു.

അങ്ങനെ ഒരു ദിവസം എവിടെ വെച്ചോ ദൈവ ദൂതനെപോലെ ഒരു സ്പോർട്സ് അദ്ധ്യാപകൻ ഇദ്ദേഹത്തെ ശ്രദ്ധിക്കാൻ ഇടയായി. ഉയരക്കൂടുതൽ കണ്ട ആ അദ്ധ്യാപകൻ അദ്ദേഹത്തിന്റെ വീടും അന്വേഷിച്ചു വന്നു ഒരു ദിവസം വീട്ടിലെത്തി. അന്നത്തെ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് അദ്ധ്യാപകൻ ആയ ജെസിൽ രാജ് സർ ആയിരുന്നു അദ്ദേഹത്തെ വോളീബോൾ എന്ന ലോകത്തേക്ക് ക്ഷണിക്കാൻ ആയി വീട്ടിൽ എത്തിയത്. ആ അദ്ധ്യാപകന്റെ നിർദേശപ്രകാരം വീട്ടുകാരുടെയും സമ്മതത്തോടെ ആ വർഷം 10 ക്ലാസ്സ്‌ പഠനം ഇരിങ്ങണ്ണൂർ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു.പിന്നീട് ഉള്ള വോളീബോൾ എന്ന കളിയുടെ അറിവുകൾ കൂടുതൽ ആയും ആദ്യ കോച്ച് എന്ന നിലയിൽ ജെസിൽ സാറിന്റെ പക്കൽ നിന്നും മനസിലാക്കി തുടങ്ങി. 10 ആം ക്ലാസ്സ്‌ വിദ്യാഭ്യാസ അവസാനത്തിൽ തന്റെ കോച്ചിന്റെ നിർദേശ പ്രകാരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ഒരു കേന്ദ്രമായ കോഴിക്കോട് വെച്ച് ഒരു വോളീബോൾ സെലെക്ഷൻ നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞു അതിൽ പങ്കെടുക്കാനായി പോവുകയും അവിടെ തന്റെ ഉയര കൂടുതൽ കൊണ്ട് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അങ്ങോട്ട്‌ വോളീബോൾ എന്ന ലോകത്തിലെ ഉയരങ്ങളിലേക്ക് ഉള്ള യാത്രയായിരുന്നു അസീസിന്റെ ജീവിതത്തിൽ എന്ന് തന്നെ പറയാം. സ്കൂൾസ് നാഷണൽ കളിക്കുകയും തുടർന്ന് കോളേജ് കാലഘട്ടത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയ്ക്ക് വേണ്ടിയും ഫെഡറേഷൻ കപ്പ്‌ മത്സരത്തിൽ കേരത്തിന് വേണ്ടിയും കളിക്കുകയും തുടർന്ന് ഈ കാലയളവിലുള്ള കളിമികവിനാൽ ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിപ്പെടുകയും ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

2003, 2006 കാലഘട്ടങ്ങളിൽ കേരള സീനിയർ ടീമിൽ സ്ഥിര സാന്നിധ്യമായി ഈ ബ്ലോക്കർ ഉണ്ടായിരുന്നു. 2006 ൽ ഇദ്ദേഹം UAE യിലേക്ക് പോവുകയും അവിടെ ഒരു പ്രൊഫഷണൽറാസൽ ഖൈമ ക്ലബ്‌ ആയ റംസ്നു വേണ്ടി രണ്ടു വർഷം കളിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും കേരളത്തിലേക്ക് വരുകയും വീണ്ടും കേരളത്തിനായി കളിക്കാൻ സാധിക്കുകയും കേരളത്തിലെ പ്രമുഖ ഡിപ്പാർട്മെന്റ് ഡിപ്പാർട്മെന്റ് ടീംനു 2004. 2005.2006. കസ്റ്റംസിന് വേണ്ടി കളിച്ചു. 2007 റിഫൈനിറിസ് കൊച്ചിക്കു വേണ്ടിയും കളിച്ചു. 2009.2010. 2011ഇൽ കേരളത്തിൽ കസ്റ്റംസ് പോലീസ് റെയിൽവേ എന്നി ടീമുകളിൽ കളിച്ചു അത് കഴിഞ്ഞു. 2012ൽ യു എ ഇ അഡിനോക്കിൽജോയിൻ ചെയ്തു.

ബിപിസിഎൽ എന്നീ ടീമുകളിൽ ജോലി നേടുകയും ചെയ്തിരുന്നു. ഇന്ത്യൻ ടീമിൽ 5 തവണ ബ്ലോക്കർ ആയി കളിച്ചു തന്റെ കളി മികവ് ഇദ്ദേഹം വോളീബോൾ ആരാധകർക്ക് പ്രകടമാക്കിയിട്ടുണ്ട്. പിന്നീട് നാട്ടിലെ ജോലിയിൽ നിന്നും പിൻമാറി UAE യിലേക്ക് അവിടെ ഉള്ള ഒരു ക്ലബിന് വേണ്ടി കളിക്കാൻ പോയ ഇദ്ദേഹം ബ്ലോക്കർ എന്ന പൊസിഷനിൽ നിന്നും മാറി യൂണിവേഴ്സൽ പ്ലയെർ ആയി മാറുകയും ചെയ്തിരുന്നു. അതിന് ശേഷം കേരളത്തിൽ വന്നപ്പോൾ കസ്റ്റംസിനായി ഗസ്റ്റ്‌ കളിച്ചതും ഇദ്ദേഹം യൂണിവേഴ്സൽ പൊസിഷൻ തന്നെ ആയിരുന്നു. ഇദ്ദേഹത്തിന്റെ കളികളെ ഞാൻ വളരെ ചുരുക്കിയാണ് ഇവിടെ വിവരിച്ചത്. കേരളത്തിലെ എല്ലാ വോളീബോൾ പ്രേമികൾക്കും അറിയാം ഇന്ത്യൻ പ്ലയെർ അസീസ് നാദാപുരത്തിന്റെ വോളി നേട്ടങ്ങൾ. ഇപ്പോൾ ഇദ്ദേഹം UAE യിലെ അഡ്‌നോക് എന്ന കമ്പനിയിൽ ജോലിചെയ്യുന്നു ഇപ്പോഴും ചെറുപ്പ വലിപ്പം നോക്കാതെ യു എ ഇയിലെ മിക്ക ടൂർണന്റുകളിൽ നിറസാന്നിധ്യമായി കളിച്ചു കൊണ്ടിരിക്കുകയുമാണ്.അസീസ്. സൗമ്യൻ ആയ ഇ കളിക്കാരൻ ഒരു പാട് കാലം നമ്മുടെ കൂടെ കളത്തിൽ ഉണ്ടാവട്ടെ എന്ന് ആശംസ്സിക്കുന്നു. Prakash Volleylive