അച്ഛന്റെ ടീമിനെ ത ല്ലി തകർത്ത് മകൻ ബാറ്റിംഗ് 😵💫😵💫കണ്ണുതള്ളി ക്രിക്കറ്റ് ലോകം.. ന്യൂ സ്റ്റാറായി അസം ഖാൻ
‘ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്’ ഈ പഴഞ്ചൊല്ല് അർത്ഥവത്താക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കാണാൻ സാധിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന, ഇസ്ലാമാബാദ് യുണൈറ്റഡും ഖ്വാട്ട ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ, മുൻ പാക്കിസ്ഥാൻ താരം മൊയിൻ ഖാൻ പരിശീലിപ്പിക്കുന്ന ഖ്വാട്ട ഗ്ലാഡിയേറ്റേഴ്സിനെതിരെ ഇസ്ലാമാബാദ് യുണൈറ്റഡ് ബാറ്റർ അസം ഖാൻ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഖ്വാട്ട ഗ്ലാഡിയേറ്റേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബാദ് യുണൈറ്റഡ്ന് വേണ്ടി, വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാൻ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. 42 പന്തിൽ 9 ബൗണ്ടറികളും 8 സിക്സറും ഉൾപ്പെടെ 230.95 സ്ട്രൈക്ക് റേറ്റോടെ 97 റൺസ് ആണ് അസം ഖാൻ സ്കോർ ചെയ്തത്. അസം ഖാന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബാദ് യുണൈറ്റഡ്, 220 എന്ന കൂറ്റൻ ടോട്ടൽ നിശ്ചിത ഓവറിൽ കണ്ടെത്തി.

തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഖ്വാട്ട ഗ്ലാഡിയേറ്റേഴ്സിന് 157 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഇതോടെ, കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇസ്ലാമാബാദ് യുണൈറ്റഡ് 63 റൺസിന്റെ വിജയവും നേടി. എന്നാൽ, ഇതിലെ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, ഖ്വാട്ട ഗ്ലാഡിയേറ്റേഴ്സ് പരിശീലകനായ മുൻ പാകിസ്ഥാൻ ക്രിക്കറ്റർ മൊയിൻ ഖാന്റെ മകനാണ് അസം ഖാൻ. പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെ, തന്റെ മികച്ച പ്രകടനം കൊണ്ട് പരാജയപ്പെടുത്തിയിരിക്കുകയാണ് മകൻ അസം.
1990 മുതൽ 2004 വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന മൊയിൻ ഖാൻ, ദേശീയ ടീമിനായി 69 ടെസ്റ്റ് മത്സരങ്ങളും 219 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. പിതാവിനെ പോലെ തന്നെ ഒരു വിക്കറ്റ് കീപ്പർ – ബാറ്റർ ആണ് അസം ഖാനും. 24-കാരനായ അസം ഖാൻ 2021-ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിനോടകം മൂന്ന് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ അസം ഖാൻ കളിച്ചിട്ടുണ്ട്.