പ്രതീക്ഷകളെ പ്രീതിപ്പെടുത്തിയോ?’അവതാർ: ദി വേ ഓഫ് വാട്ടർ’ സമ്മാനിച്ച അസാധാരണമായ കാഴ്ചകൾ പ്രേക്ഷകന്റെ പ്രതീക്ഷകളെ പ്രീതിപ്പെടുത്തിയോ?

ലോകമെമ്പാടുമുള്ള ഹോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ജെയിംസ് കാമറൂണിന്റെ വിജയകരമായ 2009-ൽ പുറത്തിറങ്ങിയ അവതാറിന്റെ തുടർച്ചയാണ് ‘അവതാർ: ദി വേ ഓഫ് വാട്ടർ’. അതുകൊണ്ടുതന്നെ, അവതാർ 2 റിലീസിന് മുന്നേ തന്നെ വളരെയധികം ശ്രദ്ധ ആകർഷിക്കുകയും, പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ചിത്രം പ്രേക്ഷകന്റെ പ്രതീക്ഷകളെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചു എന്ന് തന്നെയാണ്, ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

‘അവതാർ: ദി വേ ഓഫ് വാട്ടർ’ അതിന്റെ വിഷ്വൽ ഇഫക്ടുകളുടെയും, നിർമ്മാണ രീതിയുടെയും കാര്യത്തിൽ ഒരു തകർപ്പൻ ചിത്രമാണ്. പണ്ടോറയുടെയും അവിടുത്തെ നിവാസികളുടെയും കഥ കൂടുതൽ ഇതിഹാസവും ഗംഭീരവുമായ രീതിയിലാണ് ‘അവതാർ: ദി വേ ഓഫ് വാട്ടർ’ൽ അവതരിപ്പിക്കപ്പെടുന്നത്. അത്യാധുനിക വിഎഫ്എക്സ് സാങ്കേതിക വിദ്യയുടെ ഈ ചിത്രത്തിലെ ഉപയോഗം പ്രേക്ഷകർക്ക് ഒരു പ്രധാന ആകർഷണമായി. ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല അവലോകനങ്ങളും പ്രതികരണങ്ങളും ആണ് വന്നുകൊണ്ടിരിക്കുന്നത്.

മലയാളികളും ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഏറ്റെടുത്തതായി ആണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് ഒരു മാന്ത്രിക അനുഭവം ആയിരുന്നു എന്ന് ചിലർ പറയുമ്പോൾ, ഫസ്റ്റ് പാർട്ടിനേക്കാൾ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ കൂടുതൽ ആസ്വദിക്കാൻ ആകുന്നുണ്ട് എന്നും പ്രേക്ഷകർ പറയുന്നു. സാങ്കേതികവിദ്യക്കൊപ്പം തന്നെ പ്ലോട്ടിന്റെ കാര്യത്തിലും ഒരു മികച്ച സിനിമയാണ് ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ വാട്ടർ സിക്വെൻസുകൾ എല്ലാം തന്നെ അസാധാരണമായ ഒരു കാഴ്ച അനുഭൂതി പ്രേക്ഷകന് പകർന്നു.

ക്ലൈമാക്സ്‌ വളരെ വൈകാരികം ആയിരുന്നു എന്ന് ചിലർ പറയുമ്പോൾ, ചിത്രം കൂടുതൽ കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതിനാൽ ആയതുകൊണ്ട് തന്നെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ പ്രേക്ഷകന്റെ ഹൃദയം തൊടുന്നുണ്ട് എന്ന് അവരുടെ അഭിപ്രായങ്ങളിൽ നിന്ന് പ്രകടമാകുന്നു. 3 മണിക്കൂർ ദൈർഘ്യമുള്ള ജെയിംസ് കാമറൂൺ മാജിക്, എല്ലാവരും തിയേറ്ററുകളിൽ ചെന്ന് തന്നെ കാണണം എന്ന് ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സാധ്യമായ ഏറ്റവും വലിയ സ്ക്രീനിൽ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ കാണാൻ സാധിച്ചാൽ, അത് അത്രത്തോളം മനോഹരമായ കാഴ്ചകൾ പ്രേക്ഷകന് സമ്മാനിക്കും എന്ന കാര്യം ഉറപ്പാണ്.

Rate this post