Browsing author

Akhi G

Akhil is a passionate and talented recipe writer with a deep love for culinary arts. Born and raised in a culturally rich and diverse region, he developed an early fascination for food and its potential to bring people together. Akhil's culinary journey began in his grandmother's kitchen, where he first learned the art of blending spices and creating mouthwatering dishes.

പൊരുതി നേടിയ സമനില.. കേരളം രഞ്ജി സെമി ഫൈനലിൽ!! കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുത്തൻ ചരിത്രം എഴുതി കേരള ടീം. രഞ്ജി ട്രോഫി ഈ സീസൺ സെമി ഫൈനലിലേക്ക് സ്ഥാനം നേടി കേരള ടീം. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജമ്മു കശ്മീരുമായുള്ള മത്സരത്തിൽ സമനില സ്വന്തമാക്കിയ കേരള ടീം ഒന്നാം ഇന്നിങ്സിലെ ഒരു റൺസ് ലീഡ് ബലത്തിലാണ് സെമി ഫൈനൽ സ്ഥാനം കരസ്ഥമാക്കിയത്. ജമ്മു കാശ്മീരിനെ സമനിലയിൽ തളച്ച് രഞ്ജി ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരളം. ആദ്യ ഇന്നിങ്സിൽ നേടിയ നിർണായകമായ ഒരു റൺസിന്റെ ലീഡാണ് […]

ഇന്ത്യയോട് 3-0 തോറ്റാലും പ്രശ്നമില്ല, ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കണം!! തുറന്ന് പറഞ്ഞു ബെൻ ഡക്കറ്റ്

ഇന്ത്യയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 4-1 (5) ന് പരാജയപ്പെട്ടു . ചാമ്പ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പായി അടുത്തതായി മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ 2-0* എന്ന സ്കോറോടെ നേരത്തെ തന്നെ ട്രോഫി സ്വന്തമാക്കി.മറുവശത്ത്, ബേസ്ബോൾ സമീപനം പിന്തുടരുകയും ആക്രമണാത്മകമായി കളിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എപ്പോഴും സംസാരിച്ചിരുന്ന ഇംഗ്ലണ്ട് ടീമിന് ഇന്ത്യയിൽ വലിയ നിരാശയാണ് നേരിടേണ്ടി വന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഉണ്ടായ ഈ തുടർച്ചയായ തോൽവികൾ ഇംഗ്ലണ്ടിന് തിരിച്ചടിയായി […]

ബുംറ ഇല്ല, പകരം രണ്ട് മാറ്റങ്ങൾ!! ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്നലെ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ സ്റ്റാർ ഫാസ്റ്റ് ബൗളർ ബുംറയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്കിടയിൽ പരിക്ക് പിടിപ്പെട്ട ബുംറ കാര്യത്തിൽ ഇന്നലെയാണ് അന്തിമ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എടുത്തത്. ബുംറക്ക് ഫിറ്റ്നസ് നേടാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമായതോടെ താരത്തിന് പകരം ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്ക് ഹർഷിത് റാണയെ ഉൾപ്പെടുത്തി. […]

പത്താം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ട്… രക്ഷകനായി സെഞ്ച്വറി അടിച്ചു സൽമാൻ നിസാർ!! കേരളത്തിന്‌ ഒരു റൺസ് ലീഡ്

ജമ്മു കാശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു റൺസിനെ നിർണായക ലീഡുമായി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 281 റൺസിന്‌ അവസാനിച്ചു. സൽമാൻ നിസാറിന്റെ അപരാജിത സെഞ്ചുറിയാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. 172 പന്തിൽ നിന്നും 112 റൺസുമായി സൽമാൻ പുറത്താവാതെ നിന്നു 200/9 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച കേരളത്തിനായി സൽമാൻ അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ട് പിടിച്ച് ഒരു ഗംഭീരം പാർട്ണർഷിപ്പ് ഉണ്ടാക്കി ലീഡ് നേടി കൊടുത്തു. ബേസിൽ തമ്പി […]

ഹേറ്റേഴ്‌സ് കാണെടാ.. പഴയ രോഹിത് ഈസ്‌ ബാക്ക്… വെടിക്കെട്ട് സെഞ്ച്വറി!! സിക്സ് ആറാട്ടുമായി രോഹിത് ശർമ്മ

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ  ബാറ്റ് കൊണ്ട് ഞെട്ടിച്ചു ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോം ഇല്ലായ്മയും ലോ സ്കോർസും കാരണം വളരെ അധികം വിമർശനം കേട്ട രോഹിത് എല്ലാത്തിനും മറുപടി ബാറ്റ് കൊണ്ട് സെഞ്ച്വറി അടിച്ചു നൽകുന്ന കാഴ്ചയാണ് കട്ടക്കിൽ കണ്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇന്ത്യക്ക് ഒന്നാമത്തെ ഓവർ മുതലേ രോഹിത് ശർമ്മ സമ്മാനിച്ചത് വെടിക്കെട്ട്‌ തുടക്കം. മനോഹര ഷോട്ടുകൾ കളിച്ചു തുടരെ സിക്സറുകൾ അടക്കം […]

അവൻ ചാമ്പ്യൻസ് ട്രോഫി കളിക്കും.. സൂചനയാണ് അത്!! തുറന്ന് പറഞ്ഞു ആകാശ് ചോപ്ര

ഹർഷിത് റാണയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന അരങ്ങേറ്റം വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിന്റെ സൂചനയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. പേസർ അർഷ്ദീപ് സിംഗിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് റാണയുടെ അരങ്ങേറ്റം വൈകിപ്പിച്ചതായി ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു. ”ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഹർഷിത് റാണയുടെ അരങ്ങേറ്റം തന്നെ പറയുന്നു.ബുംറ ഇല്ലെങ്കിൽ, നിലവിൽ മുഹമ്മദ് സിറാജിനേക്കാൾ മുന്നിലുള്ളതിനാൽ ഹർഷിതിനെ ടീമിൽ […]

37കാരനായ രോഹിത് മുൻപിൽ എന്ത്.. ഏഴ് കളികൾ കൂടി.. ഭാവിക്ക് മുൻപിൽ പണി പാളുമോ? അഭിപ്രായവുമായി മുൻ താരം

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റിന് ഇന്ത്യ വിജയിച്ചെങ്കിലും നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പരാജയം വലിയ ആശങ്കയാണ് നൽകുന്നത്. രോഹിത് ശർമ്മയുടെ ഏകദിന കരിയറിൽ ഏകദേശം ഏഴ് മത്സരങ്ങളുടെ ആയുസ്സ് മാത്രമെ ഉള്ളു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ക്രിസിൻഫോയുടെ മാച്ച് ഡേ ഷോയിൽ വിജയം അവലോകനം ചെയ്ത മഞ്ജരേക്കർ, രോഹിത്തിന്റെ പുറത്താകൽ (7 പന്തിൽ 2) നിരാശാജനകമാണെന്ന് പറഞ്ഞു. ഓപ്പണർ സാഖിബ് മഹമൂദിനെ […]

കോഹ്ലി വന്നാൽ ആര് തെറിക്കും..അയ്യർക്ക് ബെഞ്ചിലേക്ക് സ്ഥാനമൊ?

നാഗ്പൂർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം ഫെബ്രുവരി 9 ന് കട്ടക്കിൽ നടക്കും.പരിക്കുമൂലം ഈ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്‌ലി തീർച്ചയായും രണ്ടാം മത്സരത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു. ആദ്യ മത്സരത്തിന് മുമ്പ് കാൽമുട്ടിന് ചെറിയ പരിക്കേറ്റ വിരാട് കോഹ്‌ലി മുൻകരുതൽ എന്ന നിലയിൽ ആദ്യ മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.അതുകൊണ്ട് […]

അവൻ ടീമിൽ ഇല്ല.. എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല.. ഞെട്ടൽ തുറന്ന് പറഞ്ഞു റിക്കി പോണ്ടിങ്

ഇംഗ്ലണ്ട് എതിരായ ഒന്നാമത്തെ ഏകദിന മത്സരത്തിൽ വെടിക്കെട്ട്‌ ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ മികവ് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിൽ പലപ്പോഴും അവസരങ്ങൾ നഷ്ടമായി പോകാറുള്ള ശ്രേയസ് അയ്യർ തിരിച്ചുവരവിൽ തന്റെ റേഞ്ച് എന്തെന്ന് തെളിയിച്ചു.വെറും 36 ബോളിൽ 59 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. എന്നാൽ ഇന്ത്യൻ ഏകദിന ടീമിൽ പോലും പലപ്പോഴും ശ്രേയസ് അയ്യർക്ക് അർഹമായ അവസരം ലഭിക്കില്ലെന്ന് വിമർശനം ഇപ്പോൾ ശക്തമാക്കി രംഗത്ത് എത്തുകയാണ് മുൻ ഓസ്ട്രേലിയൻ […]

എന്റമ്മോ.. കിടു ക്യാച്ച്!! പിറകിലേക്ക് പറന്നു ചാടി ക്യാച്ചുമായി ജൈസ്വാൾ!! കാണാം വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് തുടക്കം. ഒന്നാമത്തെ ഏകദിനത്തിൽ നാഗ്പൂരിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ  ബട്ട്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്കത്തിലെ സന്ദർശക ടീമിന് ലഭിച്ചത് ഗംഭീര തുടക്കം. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലണ്ട് താരങ്ങൾ അതിവേഗം റൺസ് ഉയർത്തുന്ന കാഴ്ചയാണ് കാണാനായത്. വെറും 8.5 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 75ലേക്ക് എത്തി എങ്കിലും ശേഷം രണ്ട് ഓവർ ഉള്ളിൽ തന്നെ മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശി […]