പോണ്ടിങ്ങിന്റെ 3D പ്ലെയർ 😱എതിരാളികളെ വിറപ്പിച്ച ഓസ്ട്രേലിയൻ വീര്യം

എഴുത്ത് : പ്രണവ് തെക്കേടത്ത്;ഏതൊരു ക്യാപ്റ്റനും, ടീമും, കൊതിക്കും സൈമണ്ട്സിനെ പോലൊരു കളിക്കാരന്റ സാന്നിധ്യം സ്വന്തം ടീമിൽ, എതിർ ടീമിനെ നിഷ്പ്രയാസം തകർത്തു മുന്നേറിയ ഒരു കാലമുണ്ടായിരുന്നു പോണ്ടിങ് ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയക്ക്, അന്നത്തെ അവരുടെ എന്തിനും പോന്ന ചാവേർ ആയിരുന്നു ആൻഡ്രൂ സൈമൻഡ്‌സ്.

ബാറ്റ് എടുത്താൽ ആക്രമണം മാത്രം ലക്ഷ്യം, ഫീൽഡിങ്ങിൽ കഴുകന്റെ കണ്ണുകളുമായുള്ള നിൽപ്, ബൗളിങ്ങിൽ പാർട്ണർഷിപ് ബ്രേക്ക്‌ ചെയ്യാനുള്ള മിടുക്ക്, അതെ എല്ലാ അർത്ഥത്തിലും ഒരു ലിമിറ്റഡ് ഓവർ പാക്കേജ് ആയിരുന്നു സൈമൻഡ്‌സ്.1995ലെ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ അദ്ദേഹം നേടിയ 254റൺസ് .(16 സിക്സുകൾ ഉൾപ്പടെ) ഇതായിരുന്നു ആ കാലത്ത് സെക്ടർമാർക്കിടയിൽ അദ്ദേഹത്തിന്റ ശ്രദ്ധ ആകർഷിക്കാൻ കാരണമായ ഘടകം.1998ൽ അരങ്ങേറിയെങ്കിലും 2003വേൾഡ് കപ്പായിരുന്നു ആ കരിയറിലെ വഴിത്തിരിവായ നിമിഷം,അദ്ദേഹത്തിന്റ വേൾഡ് കപ്പ്‌ ടീമിലേക്കുള്ള സെലെക്ഷൻ ഒരുപാട് ബഹളങ്ങൾക് വഴി വെച്ചിരുന്നു, ഒരു വർഷം മുൻപ് ടീമിൽ നിന്ന് പുറത്തുപോയ സ്റ്റീവോയെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആളുകൾ മുറവിളി കൂടിയപ്പോൾ പോണ്ടിങ് എന്ന നായകൻ സൈമണ്ട്സിന് വേണ്ടി വാദിച്ചു, ആ ടൂർണമെന്റിൽ ചില മികച്ച പ്രകടനവുമായി സൈമൻഡ്‌സ് തന്റെ നായകൻ തന്നിലർപ്പിച്ച വിശ്വാസം കാക്കുകയും ചെയ്തു.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ വിജയം, അദ്ദേഹത്തിന് 2004ൽ ടെസ്റ്റ്‌ ടീമിലും ഒരു സ്ഥാനം നൽകി, തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും, ടീം മാനേജ്മെന്റിന്റെ പൂർണമായ പിന്തുണയും, ഒരു ഓൾ റൗണ്ടറായി അദ്ദേഹത്തെ ഉപയോഗിക്കാമെന്ന ചിന്തയും അദ്ദേഹത്തിനെ പിന്തുണച്ചു, പക്ഷെ അയാളുടെ മോശപ്പെട്ട സ്വഭാവവും, സിഡ്‌നിയിലെ ഹര്ഭജനുമായുള്ള ആ പ്രസിദ്ധമായ വിവാദവും, അതിനും ഒരു അറുതി വരുത്തി.അയാളുടെ സ്വഭാവം അതായിരുന്നു അദേഹത്തിന്റെ ഏറ്റവും വലിയ ശത്രു, ഒരുപാട് തവണ തന്റെ അച്ചടക്കമില്ലാത്ത സ്വഭാവം കാരണം അദ്ദേഹം ടീമിൽ നിന്ന് പുറത്താക്കപെടുകയും ചെയ്തിരുന്നു.2009 ട്വന്റി ട്വൻറി വേൾഡ് കപ്പിനിടയിൽ മദ്യപിച്ചു എന്ന കാരണത്താൽ ടീമിൽ നിന്ന് പുറത്തായപ്പോൾ അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡുമായുള്ള കരാറും നഷ്ടപെടുകയുണ്ടായി.

പുതിയ കളിക്കാരുടെ ഉദയം അദ്ദേഹത്തിന് ടീമിൽ നിന്ന് പുറത്തേക്കുള്ള വഴിയും തുറന്നു, പക്ഷെ അപ്പോഴും അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിലെ വിലപിടിപ്പുള്ള ഒരു താരം തെന്നെ ആയി നിറഞ്ഞുനിന്നിരുന്നു, 2009ൽ ഡെക്കാൻ ചാമ്പ്യൻമാരായപ്പോൾ സൈമണ്ട്സും തലയെടുപ്പോടെ ഉണ്ടായിരുന്നു ആ ടീമിന്റെ അമരത്ത്.ഒരുപാട് വലിയ ഉയരങ്ങളിലേക് എത്താൻ സാധിച്ചില്ലെങ്കിലും, ഓസ്‌ട്രേലിയയുടെ സുവർണ കാലത്തെ ലിമിറ്റഡ് ഓവർ വിജയങ്ങളിൽ സൈമൻഡ്‌സ് വഴിച്ച സ്വാധീനം വളരെ വലുതായിരുന്നു, അത് എന്നും ഓര്മിക്കപെടുക തന്നെ ചെയ്യും.